അഗ്വേറോ പരിശീലനം ആരംഭിച്ചു, അടുത്ത ആഴ്ച മടങ്ങിയെത്തും

16070994479972
- Advertisement -

മാഞ്ചസ്റ്റർ സിറ്റി താരം സെർജിയോ അഗ്വേറോ പരിക്ക് മാറി തിരികെ എത്തുന്നു. അവസാന ഒരു മാസമായി പുറത്തായിരുന്ന അഗ്വേറോ പരിശീലനം പുനരാംഭിച്ചു എന്ന് ഗ്വാർഡിയോള പറഞ്ഞു. അഗ്വേറോയ്ക്ക് സമയം നൽകുക ആണെന്നും അടുത്ത ആഴ്ചയോടെ താരം കളത്തിൽ ഇറങ്ങും എന്നും പെപ് പറഞ്ഞു. ഇന്ന് ഫുൾഹാമിനെ നേരിടുന്ന മാഞ്ചസ്റ്റർ സിറ്റി ടീമിൽ അഗ്വേറോ ഉണ്ടാകില്ല.

ഹാം സ്ട്രിങ് ഇഞ്ച്വറി ആയിരുന്നു അഗ്വേറോയെ പുറത്ത് ഇരുത്തിയത്. നീണ്ട കാലമായി പല പരിക്കുകളുമായി പുറത്തായിരുന്നു അഗ്വേറോ. മുട്ടിനേറ്റ പരിക്ക് മാറി എത്തിയ സമയത്താണ് ഹാംസ്ട്രിങ് ഇഞ്ച്വറി അഗ്വേറോക്ക് വില്ലനായി എത്തിയത്.

Advertisement