മെംഫിസ് ഡിപെയ് ചെൽസിയിലേക്ക് ഇല്ല, താരം ബാഴ്‌സലോണയിൽ തുടരും

ബാഴ്‌സലോണയുടെ ഡച്ച് മുന്നേറ്റനിര താരം മെംഫിസ് ഡിപെയ് ക്ലബിൽ തുടരും. പുതിയ താരങ്ങളുടെ വരവ് കാരണം താരം ക്ലബ് വിടും എന്നായിരുന്നു പ്രതീക്ഷ. ഡെഡ്‌ലൈൻ ദിനത്തിൽ ചെൽസി താരത്തെ സ്വന്തമാക്കും എന്നും വാർത്തകൾ വന്നു. എന്നാൽ ഡിപെയ്, പ്യാനിക് എന്നിവർ ബാഴ്‌സലോണയിൽ തുടരും.

താൻ ബാഴ്‌സലോണയിൽ തുടരാൻ തീരുമാനിച്ചത് ആയും ക്ലബിന്റെ വളർച്ചക്ക് തന്നാൽ ആകുന്ന പങ്ക് വഹിക്കും എന്നും ഡിപെയ് പറഞ്ഞു. അതേസമയം അൽവാരോ മൊറാറ്റ ബാഴ്‌സലോണയിൽ എത്തില്ല. താരം അത്ലറ്റികോ മാഡ്രിഡിൽ തുടരും. ഒബമയാങ് ക്ലബ് വിട്ടപ്പോൾ ആണ് ബാഴ്‌സലോണ മൊറാറ്റക്ക് ആയി ശ്രമിക്കും എന്ന വാർത്ത വന്നത്.