ആദ്യം ലീഡ്‌സും ആയി ധാരണ പിന്നെ അവരെ ഒഴിവാക്കി നീസിലേക്ക്, നീസിൽ പക്ഷെ മെഡിക്കലിൽ പരാജയപെട്ടു മാഴ്സെ താരം!

Screenshot 20220901 172930 01

ഈ ട്രാൻസ്ഫർ ഡെഡ്ലൈൻ ദിനത്തിലെ ഏറ്റവും വിചിത്രമായ ട്രാൻസ്ഫർ കഥ ആയി മാറുകയാണ് മാഴ്സെ താരം ബാമ്പ ഡിയങിന്റെ കഥ. ആദ്യം ഇംഗ്ലീഷ് ക്ലബ് ലീഡ്സ് യുണൈറ്റഡും ആയി ധാരണയിൽ എത്തിയ താരം ഇംഗ്ലണ്ടിലേക്ക് വിമാനം കയറാൻ എയർപോർട്ടിൽ ഇരിക്കുമ്പോൾ മനസ്സ് മാറി ഫ്രഞ്ച് ക്ലബ് നീസും ആയി ധാരണയിൽ എത്തി.

ലീഡ്സിന്റെ പ്രതിഷേധങ്ങൾ വക വക്കാതെ നീസും ആയി ധാരണയിൽ എത്തിയ താരം ഇന്ന് ക്ലബും ആയി കരാറിൽ ഒപ്പിടാനുള്ള പ്രതീക്ഷയിൽ ആയിരുന്നു. ഇതിനു മുന്നോടിയായി നടന്ന മെഡിക്കൽ പരിശോധനയിൽ എന്നാൽ താരം പരാജയപ്പെട്ടു. ഇതോടെ താരത്തിന്റെ ട്രാൻസ്ഫർ പ്രതിസന്ധിയിലായി.