ഡിയോങ്ങിന്റെ മികവിൽ ബാഴ്സലോണക്ക് വിജയം

20210124 224058
- Advertisement -

ലാലിഗയിലെ നല്ല ഫോം ബാഴ്സലോണ തുടരുകയാണ്. ഇന്ന് മെസ്സി ഇല്ലാതെ ഇറങ്ങിയ ബാഴ്സലോണ എൽചയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു. മെസ്സിയുടെ അഭാവത്തിൽ യുവ മിഡ്ഫീൽഡർ ഡിയോങ്ങാണ് ബാഴ്സയുടെ രക്ഷകനായത്. ഒരു ഗോളും ഒരു അസിസ്റ്റും ഡിയോങ്ങ് ഇന്ന് സംഭാവന ചെയ്തു. ആദ്യ പകുതിയിൽ 39ആം മിനുട്ടിൽ ആയിരുന്നു ഡിയോങ്ങിന്റെ ആദ്യ ഗോൾ. ഗോൾ ലൈനിൽ നിന്ന് ഒരു ടച്ചുമായാണ് ഡിയോങ് ആ ഗോളിന് ഉടമയായത്.

രണ്ടാം ഗോൾ കണ്ടെത്താൻ താമസിച്ച ബാഴ്സലോണക്ക് വേണ്ടി അവസാനം സബായി ഇറങ്ങിയ റിക്വി പുജ് ആണ് ഗോൾ കണ്ടെത്തിയത്. ഡിയോങ്ങിന്റെ പാസിൽ നിന്നായിരുന്നു പുജിന്റെ ഗോൾ. ഈ ജയത്തോടെ 19 മത്സരങ്ങളിൽ 37 പോയിന്റുമായി ലീഗിൽ മൂന്നാം സ്ഥാനത്ത് നിൽക്കുകയാണ്.

Advertisement