പോള്‍ സ്റ്റിര്‍ലിംഗിന്റെ ശതകം വിഫലം, റഹ്മത് ഷായുടെ മികവില്‍ അഫ്ഗാനിസ്ഥാന് വിജയം

Rahmatshah
- Advertisement -

അയര്‍ലണ്ടിനെതിരെ രണ്ടാം ഏകദിനവും വിജയിച്ച് പരമ്പര സ്വന്തമാക്കി അഫ്ഗാനിസ്ഥാന്‍. ഇന്ന് ആദ്യം ബാറ്റ് ചെയ്ത അയര്‍ലണ്ട് 9 വിക്കറ്റ് നഷ്ടത്തില്‍ 259 റണ്‍സ് നേടിയപ്പോള്‍ 45.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം നേടി അഫ്ഗാനിസ്ഥാന്‍ പരമ്പരയിലെ രണ്ടാം മത്സരവും വിജയിച്ചു.

പോള്‍ സ്റ്റിര്‍ലിംഗ് 128 റണ്‍സ് നേടിയപ്പോള്‍ കര്‍ടിസ് കാംഫര്‍ 47 റണ്‍സ് നേടുകയായിരുന്നു. അഫ്ഗാനിസ്ഥാന്‍ നിരയില്‍ നവീന്‍ ഉള്‍ ഹക്ക് നാലും മുജീബ് ഉര്‍ റഹ്മാന്‍ മൂന്നും വിക്കറ്റ് നേടുകയായിരുന്നു.

റഹ്മത് ഷായും ഹഷ്മത്തുള്ള ഷഹീദിയും ചേര്‍ന്നുള്ള മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് മത്സരം അഫ്ഗാനിസ്ഥാന് അനുകൂലമാക്കിയത്. ഷഹീദ് 82 റണ്‍സ് നേടി പുറത്തായപ്പോള്‍ റഹ്മത് ഷാ പുറത്താകാതെ 103 റണ്‍സുമായി ക്രീസില്‍ നിന്നു.

Advertisement