ക്രിസ്റ്റിയാനോ റൊണാൾഡോ റയൽ മാഡ്രിഡ് വിട്ട് യുവന്റസിലേക്ക് മാറിയത് ല ലീഗയെ ബാധിച്ചിട്ടില്ലെന്ന് ല ലീഗ പ്രസിഡന്റ് ഹാവിയെർ ടബാസ്. സ്പാനിഷ് ഫുട്‌ബോളിൽ റൊണാൾഡോ ഇല്ലാത്തത് ഒരു ചലനവും സൃഷ്ടിക്കില്ല എന്നാണ് പ്രസിഡന്റ് അഭിപ്രായപ്പെട്ടത്. ജൂലൈയിലാണ് റൊണാൾഡോ 9 വർഷത്തെ ല ലീഗ കരിയർ അവസാനിപ്പിച്ച് ഇറ്റാലിയൻ ലീഗിലേക്ക് ചുവട് മാറിയത്.
4 വർഷങ്ങൾക്ക് മുൻപാണ് റൊണാൾഡോ ലീഗ് വിട്ടിരുന്നത് എങ്കിൽ സ്ഥിതി വേറെ ഒന്നായിരുന്നേനെ എന്നും പക്ഷെ ഇപ്പോൾ സ്പാനിഷ് ഫുട്ബോൾ ഏറെ മുന്നോട്ട് പോയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു കളിക്കാരനെയോ താരത്തെയോ ആശ്രയിച്ചു നിൽക്കുന്ന സ്ഥിതിയിൽ നിന്ന് ലീഗിനെ മാറ്റി എടുക്കാൻ തങ്ങൾ ഏറെ പരിശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടി ചേർത്തു.