ഒടുവിൽ കസാനോ ശെരിക്കും വിരമിച്ചു

na

Download the Fanport app now!
Appstore Badge
Google Play Badge 1

ഇറ്റാലിയൻ ഫുട്‌ബോൾ താരം അന്റോണിയോ കസാനോ ഫുട്‌ബോളിൽ നിന്ന് വിരമിച്ചു. വിർറ്റസ് എന്റല്ല ക്ലബ്ബിനൊപ്പം പരിശീലനം ആരംഭിച്ച താരം പക്ഷെ ദിവസങ്ങൾക്കകം വിരമിക്കൽ പ്രഖ്യാപിക്കുകയായിരുന്നു. ഇത് രണ്ടാം തവണയാണ് താരം പുതിയ ക്ലബ്ബിൽ ചേർന്ന് ദിവസങ്ങൾക്കകം വിരമിക്കൽ പ്രഖ്യാപിക്കുന്നത്. നേരത്തെ ഹെല്ലാസ് വേറൊണകൊപ്പം ചേർന്ന ഉടനെ താരം വിരമിക്കൽ പ്രഖ്യാപിച്ചെങ്കിലും പിന്നീട് തിരുത്തുകയായിരുന്നു.

പ്രസ്താവനയിലൂടെയാണ് താരം ബൂട്ട് അഴിക്കുന്ന വിവരം ആരാധകരെ അറിയിച്ചത്. ഇനിയും ഫുട്‌ബോൾ കളിക്കാനുള്ള പ്രചോദനം തനിക്ക് ഇല്ലെന്നും പുതിയ ക്ലബ്ബ് പ്രസിഡന്റ്, കളിക്കാർ എന്നിവരോട് നന്ദി ഉണ്ടെന്നും താരം പ്രസ്‌താവനയിൽ പറഞ്ഞു. 36 വയസുകാരനായ കസാനോ ബാരി, റയൽ മാഡ്രിഡ്, റോമ, ഇന്റർ മിലാൻ, സാമ്പ്രഡോറിയ, പാർമ, മിലാൻ എന്നീ ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ട്. 2003 മുതൽ 2014 വരെ ഇറ്റാലിയൻ ദേശീയ ടീമിലും അംഗമായിരുന്നു.