“കൗട്ടീനോയെ ബാഴ്സലോണയിൽ നിലനിർത്തണം എന്നാണ് ആഗ്രഹം” – സെറ്റിയൻ

ബാഴ്സലോണയുടെ ബ്രസീലിയൻ താരം കൗട്ടീനോ ക്ലബ് വിടും എന്നാണ് എല്ലാവരും കരുതുന്നത് എങ്കിലും ബാഴ്സലോണ പരിശീലകൻ സെറ്റിയന്റെ ആഗ്രഹം കൗട്ടീനോയെ ക്ലബിൽ നിലനിർത്താൻ ആണ്. ഇപ്പോൾ ബയേൺ മ്യൂണിക്കിൽ ലോണടിസ്ഥാനത്തിൽ കളിക്കുകയാണ് കൗട്ടീനോ. സീസൺ അവസാനം കൗട്ടീനോ തിരിച്ചുവന്നാൽ താരത്തെ നിലനിർത്താൻ ആണ് തന്റെ ആഗ്രഹം എന്ന് സെറ്റിയെൻ പറഞ്ഞു.

എന്നാൽ കൗട്ടീനോയ്ക്ക് ക്ലബ് വിടണം എന്ന് ആഗ്രഹം ഉണ്ടേൽ അതിന് അനുവദിക്കും. ഇവിടെ നിൽക്കാൻ ആണ് താല്പര്യം എങ്കിൽ എങ്ങനെ കൗട്ടീനോയെ ഉപയോഗിക്കണം എന്ന് അറിയാമെന്നും സെറ്റിയൻ പറഞ്ഞു. ബാഴ്സലോണയിൽ രണ്ടു സീസൺ മുമ്പ് വലിയ പ്രതീക്ഷയിൽ ആണ് കൗട്ടീനോ എത്തിയത് എങ്കിലും ഇത് വരെ ബാഴ്സലോണ ജേഴ്സിയിൽ താരത്തിന് തിളങ്ങാൻ കഴിഞ്ഞിട്ടില്ല.

Previous articleപാക്കിസ്ഥാന്‍ ബൗളറായത് കൊണ്ടാണ് തന്നെ ഐസിസി വിലക്കിയത് – സയ്യദ് അജ്മല്‍
Next article2015 ലോകകപ്പ് മുഴുവൻ കളിച്ചത് പൊട്ടലേറ്റ കാലുമായി: മുഹമ്മദ് ഷമി