ആരാധകരോടൊത്ത് ഗോൾ ആഘോഷിച്ചു, ചുവപ്പ് വാങ്ങി കോസ്റ്റ പുറത്ത്

- Advertisement -

ലാ ലീഗയിലെ തിരിച്ചു വരവിൽ ചുവപ്പ് കാർഡ് കണ്ടു കോസ്റ്റ പുറത്ത്. ഇത്തവണ ബ്രസീലിയൻ ബാഡ് ബോയ്ക്ക് വിനയായത് ആരാധകരോടൊത്തുള്ള ആഘോഷമാണ്. ചെൽസിയിൽ നിന്നും തിരിച്ച് അത്ലറ്റിക്കോയിൽ എത്തിയ ശേഷമുള്ള കോസ്റ്റയുടെ ആദ്യ ലാ ലീഗ മത്സരമായിരുന്നു ഇന്നത്തേത്. ഗെറ്റാഫെക്കെതിരായ മത്സരത്തിൽ അത്ലറ്റിക്കോയുടെ രണ്ടാം ഗോൾ നേടിയ കോസ്റ്റ ആരാധകരോടൊത്താണ് ഗോൾ ആഘോഷിച്ചത്. ഇതേ തുടർന്ന് റഫറി ഹുവാൻ മാർട്ടിനെസ് മനുവെര രണ്ടാം മഞ്ഞക്കാർഡ് നൽകി കോസ്റ്റയെ പുറത്തയക്കുകയായിരുന്നു.

തിരിച്ചുവരവിന് ശേഷം ആദ്യമായാണ് അത്ലറ്റിക്കോ മാഡ്രിഡിന് വേണ്ടി കോസ്റ്റ സ്റ്റാർട്ട് ചെയ്യുന്നത്. 62 ആം മിനുട്ടിൽ ഗെറ്റാഫെ താരത്തിനെ എൽബോ ചെയ്തതിനു മഞ്ഞക്കാർഡ് ഡിയാഗോ കോസ്റ്റ വാങ്ങി. എന്നാൽ അധികം വൈകാതെ 68 ആം മിനുട്ടിൽ കോസ്റ്റ അത്ലറ്റികോയുടെ ലീഡുയർത്തി. ആരാധകരോടൊത്തുള്ള ആഘോഷത്തിന് ശേഷം അടുത്ത മിനുട്ടിൽ തന്നെ മഞ്ഞക്കാർഡ് കണ്ടു പുറത്ത് പോകേണ്ടിയും വന്നു. രണ്ടു മഞ്ഞക്കാർഡിന്റെ സസ്പെൻഷനെ തുടർന്ന് ഐബറിനെതിരായ മത്സരം കോസ്റ്റയ്ക്ക് നഷ്ടമാകും. അത്ലറ്റിക്കോ മാഡ്രിഡിന്റെ ലയടയ്ക്കെതിരായ മത്സരത്തിൽ കോസ്റ്റ തിരിച്ചെത്തും. ഇതോടു കൂടി മടങ്ങി വരവിൽ രണ്ടു മത്സരങ്ങളിലായി രണ്ടു ഗോളുകളും ഒരു ചുവപ്പ് കാർഡുമാണ് അത്ലറ്റിക്കോയിലെ കോസ്റ്റയുടെ സമ്പാദ്യം

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement