എഫ് എ കപ്പ്, സിറ്റിക്ക് മികച്ച ജയം

എഫ് എ കപ്പ് മൂന്നാം റൗണ്ടിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വമ്പൻ ജയം. 4-1 നാണ് പ്രീമിയർ ലീഗ് ടേബിൾ ടോപ്പേഴ്‌സ് ബേൺലിയെ തകർത്തത്. ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിലായ സിറ്റി രണ്ടാം പകുതിയിൽ നാല് ഗോളുകൾ നേടി തിരിച്ചു വരികയായിരുന്നു. ആദ്യ പകുതിയിൽ ജോണ് സ്റ്റോൻസ് വരുത്തിയ പിഴവ് മുതലെടുത്ത ബേൺലി രണ്ടാം പകുതിയിൽ പക്ഷെ തകർന്നടിയുകയായിരുന്നു.

ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ബോള് ക്ലിയർ ചെയ്യുന്നതിൽ സ്റ്റോൻസ് വരുത്തിയ ഭീമൻ പിഴവ് മുതലാക്കി 25 ആം മിനുട്ടിൽ ആഷ്‌ലി ബാൻസ് ബേൺലിയെ മുന്നിലെത്തിച്ചു. പക്ഷെ രണ്ടാം പകുതിയിൽ രണ്ടു തവണ ഗുണ്ടകൻ- അഗ്യൂറോ കൂട്ടുകെട്ട് സിറ്റിക്ക് ഗോൾ സമ്മാനിച്ചു. 56,58 മിനുട്ടുകളിൽ ഗുണ്ടകന്റെ പാസ്സ് ഗോളാക്കി അഗ്യൂറോ സിറ്റിയെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചു. 71 ആം മിനുട്ടിൽ സാനെയും, 82 ആം മിനുട്ടിൽ ബെർനാടോ സിൽവയും ഗോളുകൾ നേടിതോടെ സിറ്റി വമ്പൻ ജയം സ്വന്തമാകുകയായിരുന്നു. മൂന്നാം റൗണ്ടിലെ ബാക്കി മത്സരങ്ങൾ നാളെ തീരുന്നതോടെ അടുത്ത റൌണ്ട് മത്സരങ്ങൾ ഫിക്സ്ചർ വ്യക്തമാവും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleകാല്‍പാദത്തിനേറ്റ് പരിക്ക്, ഇന്ത്യന്‍ പരമ്പര സ്റ്റെയിനിനു നഷ്ടമാകും
Next articleആരാധകരോടൊത്ത് ഗോൾ ആഘോഷിച്ചു, ചുവപ്പ് വാങ്ങി കോസ്റ്റ പുറത്ത്