കസിയസ് റയൽ മാഡ്രിഡിലേക്ക് തിരിച്ച് എത്തി

റയൽ മാഡ്രിഡ് ഇതിഹാസം ഐകർ കസിയസിന്റെ റയൽ മാഡ്രിഡിലേക്കുള്ള തിരിച്ചുവരവ് ഔദ്യോഗികമായി. റയൽ മാഡ്രിഡിന്റെ ജനറൽ ഡയറക്ടറിന്റെ അസിസ്റ്റന്റ് ആയാകും കസിയൽ എത്തുക എന്ന് ക്ലബ് അറിയിച്ചു. അടുത്തിടെ ഫുട്ബോളിൽ നിന്ന് ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു കസിയസ്. പോർട്ടോക്ക് വേണ്ടി കളിക്കുന്നതിനിടയിൽ കസിയസിന്റെ അരോഗ്യ നില വഷളായതിനു പിന്നാലെ ആയിരുന്നു വിരമിക്കൽ.

റയൽ മാഡ്രിഡ് ബോർഡിൽ പ്രസിഡന്റായ ഫ്ലൊറെന്റീനോ പെരെസിന്റെ പ്രധാന സഹായി ആയാകും കസിയസ് ഉണ്ടാവുക. മുമ്പ് റയലിന്റെ പരിശീലകനാകും മുമ്പ് സിനദിൻ സിദാൻ ഈ വേഷത്തിൽ ക്ലബിനൊപ്പം ഉണ്ടായിർന്നു. റയൽ മാഡ്രിഡിനൊപ്പം 25 വർഷങ്ങളോളം ഉണ്ടായിരുന്ന താരമാണ് കസിയസ്. ക്ലബിനായി 500ൽ അധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഭാവിയ റയൽ ക്ലബിന്റെ തലപ്പത്ത് എത്താൻ സാധ്യതയുള്ള വ്യക്തിത്വമാണ് കസിയസ്. റയലിനൊപ്പം 19 കിരീടങ്ങൾ താരം നേടിയിട്ടുണ്ട്.

Previous article“മെസ്സിക്കും റൊണാൾഡോക്കും ഒപ്പം ഇരിക്കാൻ താൻ ആയിട്ടില്ല” – ലെവൻഡോസ്കി
Next articleപ്രീസീസൺ മത്സരത്തിൽ റിയൽ കാശ്മീരിനെയും തോൽപ്പിച്ച് ഗോകുലം കേരള