പ്രീസീസൺ മത്സരത്തിൽ റിയൽ കാശ്മീരിനെയും തോൽപ്പിച്ച് ഗോകുലം കേരള

20201222 164724
- Advertisement -

ഐലീഗിന് ഉള്ള ഒരുക്കത്തിന്റെ ഭാഗമായി കളിക്കുന്ന പ്രീസീസൺ മത്സരത്തിൽ ഗോകുലം കേരളയ്ക്ക് വീണ്ടും വിജയം. ഇന്ന് നടന്ന മത്സരത്തിൽ ഐലീഗ് ക്ലബായ റിയൽ കാശ്മീരിനെ ആൺ. ഗോകുലം കേരള പരാജയപ്പെടുത്തിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഗോകുലത്തിന്റെ വിജയം. ഗോവ സ്വദേശിയായ വിൻസി ബരെറ്റോ ആണ് ഗോകുലം കേരളയുടെ വിജയ ഗോൾ നേടിയത്. ഗോകുലത്തിന്റെ പ്രീസീസണിലെ തുടർച്ചയായ മൂന്നാം വിജയമാണിത്.

നേരത്തെ ഇന്ത്യൻ ആരോസിനെ ഒന്നിനെതിരെ നാലു ഗോളുകൾക്കും ത്രിജിത് ദാസ് എഫ് എയെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കും ഗോകുലം കേരള പരാജയപ്പെടുത്തിയിരുന്നു. ജനുവരി രണ്ടാം വാരമാണ് ഐലീഗ് സീസണ് തുടക്കമാകുന്നത്.

Advertisement