“മെസ്സിക്കും റൊണാൾഡോക്കും ഒപ്പം ഇരിക്കാൻ താൻ ആയിട്ടില്ല” – ലെവൻഡോസ്കി

20201209 082819

ഇത്തവണ ഫിഫ ബെസ്റ്റ് നേടി എങ്കിലും താൻ ക്രിസ്റ്റ്യാനോ റൊണാൾഡോക്കും മെസ്സിക്കും ഒപ്പം എത്തിയിട്ടില്ല എന്ന് ലെവൻഡോസ്കി പറഞ്ഞു. മെസ്സിയും റൊണാൾഡോയും എത്രയോ വർഷങ്ങളായി ഗംഭീര ഫുട്ബോൾ ആണ് കാഴ്ചവെക്കുന്നത്. അതുകൊണ്ട് തന്നെ അവരുമായി വേറെ ആരെയും താരതമ്യം ചെയ്യാൻ കഴിയില്ല. ലെവൻഡോസ്കി പറയുന്നു. അത് കൊണ്ട് തന്നെ റൊണാൾഡോക്കും മെസ്സിക്കും ഒപ്പം അവരുടെ ടേബിളിൽ ഇരിക്കാൻ താൻ ആയിട്ടില്ല എന്ന് ലെവൻഡോസ്കി പറഞ്ഞു.

എന്നാൽ അവസാന രണ്ടു സീസണുകൾ നോക്കിയാൽ അവർക്ക് ഒപ്പം നിക്കാവുന്ന പ്രകടനം താൻ നടത്തുന്നുണ്ട്. അതുകൊണ്ട് തനിക്ക് വേണമെങ്കിൽ അവരെ തന്റെ ടേബിളിലേക്ക് ക്ഷണിക്കാം എന്നും. അവർക്ക് തന്റെ ഒപ്പം ഇരിക്കാം എന്നും ലെവൻഡോസ്കി പറഞ്ഞു. അവസാന സീസണിൽ മെസ്സിയെക്കാളും റൊണാൾഡോയേക്കാളും ഗോളടിച്ചു കൂട്ടാനും കിരീടങ്ങൾ നേടാനും ലെവൻഡോസ്കിക്ക് ആയിരുന്നു.

Previous articleലീഗ് കപ്പ് ഫൈനൽ ഏപ്രിലിലേക്ക് നീട്ടിവെച്ചു
Next articleകസിയസ് റയൽ മാഡ്രിഡിലേക്ക് തിരിച്ച് എത്തി