ഇരട്ട ഗോളുകളോടെ മെസ്സി ലാലിഗ സീസൺ അവസാനിപ്പിച്ചു

ബാഴ്സലോണയുടെ ലാലിഗ സീസണ് സമനിലയോടെ അവസാനം. ഇന്ന് ഐബറാണ് ബാഴ്സലോണയെ 2-2 എന്ന സമനിലയിൽ തളച്ചത്. പതിവു പോലെ മെസ്സിയാണ് തുടക്കത്തിൽ പിറകിൽ പോയ ബാഴ്സലോണയുടെ രക്ഷയ്ക്ക് എത്തിയത്. മെസ്സി ഇരട്ട ഗോളുകളാണ് ഇന്ന് നേടിയത്. 31, 32 മിനുട്ടുകളിൽ ആയിരു‌ന്നു മെസ്സിയുടെ ഗോളുകൾ.

മെസ്സി ഈ ഗോളുകളോടെ ലാലിഗയിൽ 36 ഗോളുകൾ സ്കോർ ചെയ്തു. മെസ്സിയുടെ ഗോളുകളിൽ 2-1ന് മുന്നിൽ എത്തിയ ബാഴ്സയെ തളച്ചത് 45ആം മിനുട്ടിലെ ഡി ബ്ലസിസിന്റെ ഗോളാണ്. ഇതോടെ 38 മത്സരങ്ങളിൽ നിന്ന് 87 പോയന്റുമായി ബാഴ്സലോണ സീസൺ അവസാനിപ്പിച്ചു. നേരത്തെ തന്നെ ബാഴ്സലോണ ലീഗ് കിരീടം നേടിയിരുന്നു‌.