ജോ റൂട്ട് വെടിക്കെട്ടിൽ ഇംഗ്ലണ്ടിന് കൂറ്റൻ സ്കോർ

Photo:Twitter/@ICC

പാക്കിസ്ഥാനെതിരായ അഞ്ചാമത്തെ ഏകദിന മത്സരത്തിൽ ഇംഗ്ലണ്ടിന് കൂറ്റൻ സ്കോർ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് 9 വിക്കറ്റ് നഷ്ടത്തിൽ 350 റൺസാണ് എടുത്തത്. അഞ്ചു മത്സരങ്ങളുടെ പരമ്പര നേരത്തെ 3-0ന് സ്വന്തമാക്കിയ ഇംഗ്ലണ്ട് പാകിസ്ഥാൻ ബൗളർമാരെ തലങ്ങും വിലങ്ങും അടിച്ചൊതുക്കുകയായിരുന്നു. മുൻ നിര ബാറ്റ്സ്മാൻ എല്ലാം ഇംഗ്ലണ്ടിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ ഇംഗ്ലണ്ട് സ്കോർ കുതിക്കുകയായിരുന്നു.

73 പന്തിൽ 84 റൺസ് എടുത്ത ജോ റൂട്ടും 64 പന്തിൽ 76 റൺസ് എടുത്ത മോർഗാനുമാണ് ഇംഗ്ലണ്ട് നിരയിൽ തിളങ്ങിയത്. വിൻസ് 33 റൺസും ബാരിസ്റ്റോ 32 റൺസും ബട്ട്ലർ 34 റൺസുമെടുത്ത് പുറത്തായി. അവസാന ഓവറുകളിൽ വെടിക്കെട്ട് ബാറ്റിംഗ് നടത്തിയ കുറന്റെ പ്രകടനം ഇംഗ്ലണ്ട് സ്കോർ ഉയർത്തി. കുറൻ 14 പന്തിൽ 28 എടുത്ത് പുറത്താവാതെ നിന്നു. ഈ സീരിസിൽ ബാറ്റ് ചെയ്ത നാല് ഏകദിന മത്സരങ്ങളിലും 300 റൺസിന്‌ മുകളിൽ നേടാൻ ഇംഗ്ലണ്ടിനായി. പാകിസ്ഥാൻ നിരയിൽ ഷഹീൻ ഷാഹിദ് അഫ്രീദി 4 വിക്കറ്റും ഇമാദ് വാസിം മൂന്ന് വിക്കറ്റും വീഴ്ത്തി.