ബാഴ്സലോണക്ക് എതിരെ സബിറ്റ്സറും ലിസാൻഡ്രോയും മാഞ്ചസ്റ്ററിനൊപ്പം ഉണ്ടാകില്ല

Newsroom

Picsart 23 02 14 18 16 34 204
Download the Fanport app now!
Appstore Badge
Google Play Badge 1

മറ്റന്നാൾ യൂറോ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡും ബാഴ്സലോണയും നേർക്കുനേർ വരുമ്പോൾ രണ്ട് പ്രധാന താരങ്ങൾ യുണൈറ്റഡിനൊപ്പം ഉണ്ടാകില്ല. ഡിഫൻഡർ ലിസാൻഡ്രോ മാർട്ടിനെസും മിഡ്‌ഫീൽഡർ മാർസെൽ സാബിറ്റ്‌സറും ആകും മാഞ്ചസ്റ്റർ നിരയിലെ പ്രധാന അഭാവങ്ങൾ. ലിസാൻഡ്രോ യൂറോപ്പ ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ മൂന്ന് മഞ്ഞകാർഡുകൾ വാങ്ങിയിരുന്നു. അതു കാരണം ഒരു മത്സരത്തിന്റെ സസ്പെൻഷൻ ഉണ്ട്. സബിറ്റ്സർ ബയേണൊപ്പം ആയിരിക്കെ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ മൂന്ന് മഞ്ഞകാർഡുകൾ വാങ്ങിയിരുന്നു.

ബാഴ്സലോണ 23 02 13 21 14 50 554

ആന്റണി, ആന്റണി മാർഷ്യൽ, സ്കോട്ട് മക്‌ടോമിനയ് എന്നിവരും പരിക്ക് കാരണം ബാഴ്സലോണയിലേക്ക് പോകില്ല. പ്രീമിയർ ലീഗിൽ അവസാന മൂന്ന് മത്സരങ്ങളിൽ ഇല്ലാതിരിന്ന കാസെമിറോ ബാഴ്സക്ക് എതിരെ കളിക്കും. പരിക്കിന്റെ പിടിയിൽ ഉള്ള ക്രിസ്റ്റ്യൻ എറിക്സണും ഡോണി വാൻ ഡി ബീക്കും യുണൈറ്റഡ് നിരയിൽ ഇല്ലാത്ത താരങ്ങളിൽ ഉൾപ്പെടുന്നു. ബാഴ്സലോണക്ക് ഡെംബലെ, ബുസ്കറ്റ്സ് എന്നിവരുടെ അഭാവവും ഉണ്ടാകും.