പെനാൾട്ടി സേവ് ചെയ്തതിനു പിന്നാലെ കുഴഞ്ഞു വീണു, ബെൽജിയൻ ഗോൾ കീപ്പർ മരണപ്പെട്ടു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ബെൽജിയത്തിൽ നിന്ന് വളരെ സങ്കടകരമായ വാർത്തയാണ് വരുന്നത്. ബെൽജിയൻ ഗോൾകീപ്പർ ആർനെ എസ്പീൽ ശനിയാഴ്ച പിച്ചിൽ കുഴഞ്ഞുവീണ് മരണപ്പെട്ടു. 25വയസ്സു മാത്രം ആയിരുന്നു പ്രായം. ബെൽജിയത്തിലെ വെസ്റ്റ് ബ്രബാന്റിന്റെ രണ്ടാം പ്രൊവിൻഷ്യൽ ഡിവിഷനിൽ കളിക്കുന്ന അമേച്വർ ടീമായ വിൻകെൽ സ്‌പോർട്ട് ബിക്ക് വേണ്ടിയാണ് എസ്പീൽ കളിക്കുന്നത്.

Picsart 23 02 14 18 03 12 895

വെസ്‌ട്രോസെബെക്കെയ്‌ക്കെതിരായ മത്സരത്തിനിടെ, എസ്പീൽ ഒരു പെനാൽറ്റി സേവ് ചെയ്തിരുന്നു, അതിനു പിന്നാലെ ഗ്രൗണ്ടിൽ തളർന്നു വീഴുക ആയിരുന്നു. എമർജൻസി മെഡിക്കൽ സർവീസുകൾ എത്തി താരത്തെ രക്ഷിക്കാൻ ശ്രമിച്ചുവെങ്കിലും ആശുപത്രിയിലെത്തിച്ചതിന് തൊട്ടുപിന്നാലെ താരത്തിന്റെ മരണം സ്ഥിരീകരിച്ചു.

വെസ്റ്റ് ഫ്‌ലാൻഡേഴ്‌സ് പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന സിന്റ്-എലൂയിസ്-വിൻകെലിലുള്ള വിങ്കൽ സ്‌പോർട് ബിയുടെ ഹോം ഗ്രൗണ്ടിലായിരുന്നു മത്സരം. എസ്പീലിന്റെ പെട്ടെന്നുള്ള വിയോഗം ഫുട്ബോൾ സമൂഹത്തെ ദുഃഖത്തിൽ ആഴ്ത്തിയിരിക്കുകയാണ്.