അമേരിക്ക ലോകകപ്പ് ടീം പ്രഖ്യാപിച്ചു, ഉൻമുക്ത് ചന്ദ് ടീമിൽ ഇല്ല

Newsroom

Picsart 24 05 04 10 50 57 706
Download the Fanport app now!
Appstore Badge
Google Play Badge 1

ആതിഥേയരായ അമേരിക്ക ടി20 ലോകകപ്പ് സ്ക്വാഡ് പ്രഖ്യാപിച്ചു. മുൻ ഇന്ത്യൻ u19 ക്യാപ്റ്റൻ ഉൻമുക്ത് ചന്ദ് ടീമിൽ ഇടം നേടിയില്ല. 15 അംഗ ടീമിൽ പകരം കോറി ആൻഡേഴ്സണെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏപ്രിലിൽ കാനഡയ്‌ക്കെതിരായ ടി20 ഐ പരമ്പരയ്ക്കുള്ള ടീമിലും ചന്ദ് ഉണ്ടായിരുന്നില്ല.

Picsart 24 05 04 10 51 30 743

യുഎസ്എ ടീമിനെ മൊണാങ്ക് പട്ടേൽ ആകും നയിക്കിക. വൈസ് ക്യാപ്റ്റൻ ആയി ആരോൺ ജോൺസ് ഉണ്ട്. പരിചയ സമ്പന്നനായ പേസർ അലി ഖാനും ടീമിൽ ഇടം നേടിയിട്ടുണ്ട്. ഇതേ ടീം ലോകകപ്പിന് മുന്നോടിയായി ബംഗ്ലാദേശിന് എതിരെ മൂന്ന് ടി20 മത്സരങ്ങൾ കളിക്കും.

ലോകകപ്പിൽ ജൂൺ 1ന് കാനഡയ്‌ക്കെതിരെ ആണ് അമേരിക്കയുടെ ആദ്യ മത്സരം കളിക്കും, ഇന്ത്യയ്ക്കും പാക്കിസ്ഥാനുമൊപ്പം ഒരു ഗ്രൂപ്പിലാണ് അമേരിക്ക. ജൂൺ 12ന് ആണ് അമേരിക്ക ഇന്ത്യയെ നേരിടുന്നത്.

USA squad for T20 World Cup 2024
Squad
: Monank Patel (Captain), Aaron Jones (Vice-captain), Steven Taylor, Corey Anderson, Saurabh Netravalkar, Jessy Singh, Harmeet Singh, Noshtush Kenjige, Shadley Van Schalkwyk, Nitish Kumar, Andries Gous, Shayan Jahangir, Ali Khan, Nisarg Patel, Milind Kumar.

Reserve Players: Gajanand Singh, Juanoy Drysdale, Yasir Mohammad.