ഈ മാസം നടക്കേണ്ടിയിരുന്ന ബാഴ്സലോണ പ്രസിഡന്റ് തിരഞ്ഞെടുപ്പ് മാറ്റി. കൊറോണ കാരണം ഇപ്പോൾ തിരഞ്ഞെടുപ്പ് നടത്താൻ ആകില്ല എന്നും കോവിഡ് പ്രൊട്ടോക്കോൾ നില നിൽക്കുന്നതിനാൽ വോട്ട് ചെയ്യാൻ ആളുക്കളെ അനുവദിക്കാൻ ആകില്ല എന്നും കാറ്റലൻ സർക്കാർ ബാഴ്സലോണയെ അറിയിച്ചു. ജനുവരി 24നായിരുന്നു തിരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. തിരഞ്ഞെടുപ്പ് വൈകും എന്ന് ഉറപ്പായതോടെ ബാഴ്സലോണ ഈ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ സൈനിംഗ് ഒന്നും നടത്തില്ല എന്ന് ഉറപ്പായി.
ഇനി മാർച്ച് ആകും തിരഞ്ഞെടുപ്പ് നടത്താൻ എന്നാണ് വാർത്തകൾ. പുതിയ പ്രസിഡന്റ് വന്നാൽ മാത്രമെ ലയണൽ മെസ്സിയുടെ ഭാവിയിൽ ഒരു തീരുമാനം എടുക്കാൻ ബാഴ്സലോണക്ക് ആവുകയുള്ളൂ. ഈ സീസൺ അവസാനത്തോടെ മെസ്സിയുടെ കരാർ അവസാനിക്കാൻ ഇരിക്കുകയാണ്. ലപോർട, വിക്ടർ ഫോണ്ട്, ടോണി ഫ്രെക്സിയ എന്നിവർ ആണ് ബാഴ്സലോണ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്.