ക്ലോപ്പ് പെനാൾട്ടിയെ കുറിച്ച് പറയുന്നത് റഫറിയെ സമ്മർദ്ദത്തിൽ ആക്കാൻ ആണെന്ന് ബ്രൂണൊ ഫെർണാണ്ടസ്

20201125 030838
Credit: Twitter

മാഞ്ചസ്റ്റർ യുണൈറ്റഡിന് ഏറെ പെനാൾട്ടികൾ കിട്ടുന്നു എന്ന് കഴിഞ്ഞ ആഴ്ച ലിവർപൂൾ പരിശീലകൻ ക്ലോപ്പ് പരാതി പറഞ്ഞിരുന്നു. ഇത്തരം പ്രസ്താവനകൾ കാര്യമാക്കുന്നില്ല എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ബ്രൂണൊ ഫെർണാണ്ടസ് പറഞ്ഞു. ഇത് റഫറിയെ സമ്മർദ്ദത്തിൽ ആക്കാനുള്ള തന്ത്രമാണെന്ന് ബ്രൂണൊ ഫെർണാണ്ടസ് പറയുന്നു. താൻ പോർച്ചുഗലിൽ കളിക്കുമ്പോഴും ഇതിപോലുള്ള പരാതികൾ കേട്ടിട്ടുണ്ട് എന്നും. ഇത് സ്വാഭാവികം ആണെന്നും ബ്രൂണൊ ഫെർണാണ്ടസ് പറഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡിന് പെനാൾട്ടി ലഭിക്കുന്നത് യുണൈറ്റഡിന്റെ അറ്റാക്കിൽ കളിക്കുന്നവരുടെ മികവാണ്. ബ്രൂണോ പറയുന്നു. ആന്റണി മാർഷ്യൽ വൺ ഓൺ വണിൽ ലീഗിലെ തന്റെ ഏറ്റവും മികച്ച താരങ്ങളിൽ ഒന്നാണ്. മാർക്കസ് റാഷ്ഫോർഡിന്റെ വേഗതയും ഫ്ലിക്കുകളും ഏതു ഡിഫൻസിന്റെയും താളം തെറ്റിക്കും. ഇത്തരത്തിൽ ഉള്ളവർ കളിക്കുമ്പോൾ പെനാൾട്ടിക്ക് കാരണമായ ഫൗളുകൾ വരുന്നതിൽ അത്ഭുതമില്ല എന്നും ബ്രൂണൊ ഫെർണാണ്ടസ് പറഞ്ഞു.

Previous articleബാഴ്സലോണ പ്രസിഡന്റ് തിരഞ്ഞെടുപ്പ് വൈകും
Next articleമെസ്സി സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിൽ കളിക്കുന്നത് സംശയം