മാറ്റിപ് പരിക്ക് മാറി എത്തി, യുണൈറ്റഡിന് എതിരെ കളിച്ചേക്കും

20210116 135946
- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ ഏറ്റുമുട്ടലിന് മുന്നോടിയായി ലിവർപൂളിന് ആശ്വാസ വാർത്ത. അവരുടെ സെന്റർ ബാക്കായ മാറ്റിപ്പ് പരിക്ക് മാറി എത്തിയിരിക്കുകയാണ്. താരം പരിശീലനം ആരംഭിച്ചതായി ക്ലബ് അറിയിച്ചു. എന്നാൽ നാളെ യുണൈറ്റഡിനെ ആദ്യ ഇലവനിൽ ഉണ്ടാകുമോ എന്ന് വ്യക്തമല്ല. മാറ്റിപ് ഫിറ്റ് ആണെങ്കിൽ ഫബിനോയും മാറ്റിപും ആകും ലിവർപൂളിന്റെ സെന്റർ ബാക്ക് കൂട്ടുകെട്ട്.

മാറ്റിപ് ഇല്ല എങ്കിൽ നാറ്റ് ഫിലിപ്സോ റൈസ് വില്യംസോ ആകും ലിവർപൂളിന്റെ സെന്റർ ബാക്കിൽ ഇറങ്ങുക. ലിവർപൂളിന്റെ പ്രധാന സെന്റർ ബാക്കുകളായ വാൻ ഡൈകും ഗോമസും ഇപ്പോൾ പരിക്കിന്റെ പിടിയിലാണ്‌. അതുകൊണ്ട് തന്നെ മാറ്റിപ് കളിക്കേണ്ടത് ക്ലോപിന് അത്യാവശ്യമാണ്. മാറ്റിപ് അവസാന മൂന്ന് മത്സരത്തിലും ലിവർപൂൾ നിരയിൽ ഉണ്ടായിരുന്നില്ല.

Advertisement