“ബാഴ്സലോണയേക്കാൾ നല്ല ക്ലബ് ഇല്ല എന്ന് അന്നേ നെയ്മറിനോട് പറഞ്ഞിരുന്നു” – സുവാരസ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ബാഴ്സലോണ വിട്ട് നെയ്മർ പോയത് മോശം തീരുമാനം ആയിരുന്നു എന്ന് മുമ്പ് തന്നെ നെയ്മറിനോട് പറഞ്ഞിരുന്നു എന്ന് സുവാരസ്. 2017ൽ നെയ്മർ ബാഴ്സലോണ വിടുന്ന സമയത്ത് ക്ലബ് വിടുന്നതിനെ കുറിച്ച് നെയ്മർ തന്നോട് ചർച്ച നടത്തിയിരുന്നു. അപ്പോൾ അത് നല്ല തീരുമാനം ആയിരിക്കില്ല എന്ന് താൻ പറഞ്ഞിരുന്നു. ബാഴ്സലോണയേക്കാൾ നല്ല സ്ഥലം എവിടെയും നെയ്മറിന് ലഭിക്കില്ല എന്നും പറഞ്ഞു കൊടുത്തിരുന്നു സുവാരസ് പറഞ്ഞു.

ബാഴ്സലോണ വിട്ട് പി എസ് ജിയിൽ എത്തിയ നെയ്മർ ഈ ട്രാൻസ്ഫർ വിൻഡോയിൽ ബാഴ്സലോണയിലേക്ക് തിരികെ വരാൻ ശ്രമങ്ങൾ നടത്തിയിരുന്നു‌. എന്നാൽ ആ ശ്രമം വിജയിച്ചില്ല. അന്ന് ക്ലബ് വിടാനുള്ള തീരുമാനം നെയ്മറിന്റെ ആയിരുന്നു. ഇപ്പോൾ തിരിച്ചുവരാനുള്ള തീരുമാനവും നെയ്മറിന്റേതു തന്നെ. നെയ്മർ ബാഴ്സലോണയിലേക്ക് തിരികെ വരാൻ അദ്ദേഹത്തെ കൊണ്ട് ആവുന്നത് ഒക്കെ ശ്രമിച്ചു എന്നും സുവാരസ് പറഞ്ഞു.