ജയത്തോടെ സീസൺ അവസാനിപ്പിച്ച് ബാഴ്‌സലോണ

Barcelona Eiber La Liga
- Advertisement -

ലാ ലീഗയിൽ കിരീടം നേടാനായില്ലെങ്കിലും ജയത്തോടെ സീസൺ അവസാനിപ്പിച്ച് ബാഴ്‌സലോണ. ലാ ലീഗ കിരീട പോരാട്ടത്തിൽ നേരത്തെ തന്നെ പുറത്തായ ബാഴ്‌സലോണ ഇന്ന് ഈബറിനെയാണ് ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചത്. ഗ്രീസ്മാൻ നേടിയ ലോകോത്തര ഗോളാണ് ബാഴ്‌സലോണക്ക് ജയം സമ്മാനിച്ചത്. സൂപ്പർ താരം മെസ്സി ഇല്ലാതെയാണ് ബാഴ്‌സലോണ അവസാന മത്സരത്തിന് ഇറങ്ങിയത്.

ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് ബാഴ്‌സലോണ ഗോൾ നേടിയത്. അന്റോണിയോ ഗ്രീസ്മാൻ ആണ് മത്സരത്തിന്റെ 81ആം മിനുട്ടിൽ ഗോൾ നേടി ബാഴ്‌സലോണക്ക് ജയം നേടിക്കൊടുത്തത്. ജയിച്ചെങ്കിലും ബാഴ്‌സലോണ ചാമ്പ്യന്മാരായ അത്ലറ്റികോ മാഡ്രിഡിനും റയൽ മാഡ്രിഡിനും പിന്നിൽ മൂന്നാം സ്ഥാനക്കാരായാണ് സീസൺ അവസാനിപ്പിച്ചത്. 38 മത്സരങ്ങളിൽ നിന്ന് 79 പോയിന്റാണ് ബാഴ്‌സലോണക്ക് സ്വന്തമാക്കാനായത്.

Advertisement