“ആരാധകർ ബാഴ്സലോണയിൽ നിന്ന് കൂടുതൽ ആവശ്യപ്പെടുന്നതിൽ തെറ്റില്ല”

- Advertisement -

ബാഴ്സലോണയുടെ പ്രകടനങ്ങൾ മെച്ചപ്പെടണമെന്ന് ആരാധകർ ആവശ്യപ്പെടുന്നതിൽ തെറ്റില്ല എന്ന് പരിശീലകൻ വാല്വെർഡെ. ഇന്നലെ സ്ലാവിയ പ്രാഹയ്ക്ക് എതിരെ സമനില വഴങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു വാല്വെർഡെ. ഇന്നലെ അവസരങ്ങൾ മുതലെടുക്കാൻ ആവാത്തതാണ് ബാഴ്സലോണക്ക് പ്രശ്നമായത് എന്ന് അദ്ദേഹം പറഞ്ഞു. എല്ലാ മത്സരവും വിജയിക്കണം എ‌ൻ തന്നെയാണ് ആഗ്രഹം എന്നും വാല്വെർഡ്വ് പറഞ്ഞു.

അവസാന രണ്ട് മത്സരങ്ങളിലും ടീമിന്റെ പ്രകടനങ്ങൾ നല്ലതല്ലായിരുന്നു എന്നും വാല്വെർഡെ പറഞ്ഞു. രണ്ട് മത്സരങ്ങളിലെ മോശം പ്രകടനം ടീമിനെ സമ്മർദ്ദത്തിൽ ആക്കുന്നു. അതുകൊണ്ട് തന്നെ പെട്ടെന്ന് ഉയർത്തെഴുന്നേൽക്കാൻ ആവുന്ന ഒരു പ്രകടനം ബാഴ്സലോണ നടത്തേണ്ടതുണ്ട്. അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement