ചെൽസിയിൽ യുവ വിപ്ലവം തീരുന്നില്ല, ചെൽസിയിൽ ചാമ്പ്യൻസ് ലീഗ് റെക്കോഡിട്ട് ജെയിംസ്

- Advertisement -

ഫ്രാങ്ക് ലംപാർഡിന് കീഴിൽ മിന്നും ഫോമിലുള്ള ചെൽസിയിൽ യുവ വിപ്ലവം തുടരുന്നു. ഇന്നലെ അയാക്സിനെതിരെ 4-4 ന്റെ സമനില പിറന്ന ആവേശ പോരാട്ടത്തിൽ നാലാം ഗോൾ നേടി റീസ് ജെയിംസ് സൃഷ്ടിച്ചത് പുതിയ ക്ലബ്ബ് റെക്കോർഡ്. ചെൽസിക്കായി ചാമ്പ്യൻസ് ലീഗ് ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡാണ് റൈറ്റ് ബാക് പൊസിഷനിൽ കളിക്കുന്ന ഇംഗ്ലണ്ട് യുവ താരം സ്വന്തം പേരിൽ കുറിച്ചത്.

ചെൽസി 3-1 ന് പിന്നിൽ നിൽക്കേ രണ്ടാം പകുതിയിലാണ് ലംപാർഡ് താരത്തെ കളത്തിൽ ഇറക്കിയത്. റൈറ്റ് സൈഡിൽ ജെയിംസ് വന്നതോടെ ചെൽസിയുടെ ആക്രമണത്തിന് പുതു ജീവൻ വെക്കുകയായിരുന്നു. 19 വയസും 332 ദിവസവും പ്രായമുള്ള താരം ആര്യൻ റോബന്റെ പേരിലുള്ള ക്ലബ്ബ് റെക്കോർഡാണ് സ്വന്തം പേരിലാക്കിയത്. 2004 ൽ ഇരുപത് വയസും 284 ദിവസവുമായിരുന്നു ചെൽസിക്കായി ആദ്യ ചാമ്പ്യൻസ് ലീഗ് ഗോൾ നേടുമ്പോൾ റോബന്റെ പ്രായം.

Advertisement