ലാറ്റിനമേരിക്കൻ ചാമ്പ്യന്മാരെ അറിയാനുള്ള പോരാട്ടം നവംബർ 23ന്

- Advertisement -

ലാറ്റിനമേരിക്കൻ ചാമ്പ്യന്മാരെ അറിയാനുള്ള കോപ ലിബെർടാഡോരസ് ഫൈനൽ ഇത്തവണ പെറുവിൽ വെച്ച് നടക്കും. നേരത്തെ ചിലിയിൽ വെച്ച് നടത്താൻ തീരുമാനിച്ചിരുന്ന മത്സരം ചിലിയിലെ കാലാവസ്ഥ പരിഗണിച്ചാണ് പെറുവിലേക്ക് മാറ്റിയിരിക്കുന്നത്. പെറു തലസ്ഥാനമായ ലിമയിൽ വെച്ചാകും നവംബർ 23ന് മത്സരം നടക്കുക. എസ്റ്റാഡിയോ മോണമെന്റൽ ആകും വേദിയാവുക.

80000 ആരാധകരെ ഉൾകൊള്ളാൻ കഴിയുന്ന സ്റ്റേഡിയമാണ് ഇത്. കഴിഞ്ഞ തവണ വരെ രണ്ട് പാദങ്ങളായായിരുന്നു കോപ ലിബെർടാഡോരസ് ഫൈനൽ നടത്തിയിരുന്നത്. എന്നാൽ കഴിഞ്ഞ തവണ വലിയ പ്രശ്നങ്ങൾ ഫൈനലിന് ഇടയിൽ ഉണ്ടായിരുന്നു. ഇതൊക്കെ പരിഗണിച്ചാണ് നിഷ്പക്ഷമായ വേദിയിലേക്ക് മത്സരം മാറ്റി ഒരൊറ്റ ഫൈനലാക്കി നടത്താൻ തീരുമാനിച്ചത്.

അർജന്റീനൻ ശക്തികളായ റിവർ പ്ലേറ്റും ബ്രസീലിയൻ ടീമായ ഫ്ലമെംഗോയുമാണ് ഇത്തവണ ഫൈനലിൽ ഏറ്റുമുട്ടുന്നത്. റിവർപ്ലേറ്റ് ആണ് നിലവിലെ ചാമ്പ്യന്മാർ.

Advertisement