ശമ്പളം വെട്ടികുറക്കാൻ തയ്യാറായി ബാഴ്സലോണ താരങ്ങൾ

കൊറോണ കാരണം മത്സരങ്ങൾ നിന്നതോടെ ബാഴ്സലോണക്ക് വരുന്ന സാമ്പത്തിക നഷ്ടം കുറയ്ക്കാൻ താരങ്ങൾ സഹായവുമായി എത്തുന്നു. ബാഴ്സലോണ താരങ്ങൾ അവരുടെ ശമ്പളം വെട്ടികുറക്കാൻ തയ്യാറാണെന്ന് ക്ലബിനെ അറിയിച്ചിരിക്കുകയാണ്. നേരത്തെ ക്ലബ് വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും താരങ്ങൾ ടീമിനോട് സഹകരിക്കണം എന്നും ക്ലബിന്റെ ബോർഡ് ആവശ്യപ്പെട്ടിരുന്നു.

ഈ ചെറിയ കാലയളവ് കൊണ്ട് ക്ലബിന് ഏകദേശം 60 മില്യൺ യൂറോയുടെ നഷ്ടം ഉണ്ടാകും എന്ന് ബാഴ്സലോണ പ്രസിഡന്റ് അറിയിച്ചിരുന്നു. ഇപ്പോൾ മെയ് വരെ കളി നടക്കില്ല എന്നായതോടെ ആ നഷ്ടം വലുതായി മാറും. ക്ലബിന് ഈ ഒരു വർഷം ആകെ 700 മില്യണോളം ചിലവ് മാത്രമുണ്ട്. മത്സരങ്ങൾ നടക്കാതെ ആയെങ്കിലും താരങ്ങളുടെ വേതനവും മറ്റും മുടങ്ങാതെ നൽകേണ്ടതുണ്ട്. മത്സരങ്ങൾ നിന്നതോടെ ടെലിവിഷനിൽ നിന്നുള്ള വരുമാനം, ടിക്കറ്റ് വരുമാനം, സ്പാനിഷ് എഫ് എ നൽകുന്ന വരുമാനം എന്നിവയൊക്കെ നിലച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് താരങ്ങൾ മാതൃകാപരമായി മുന്നോട്ട് വരുന്നത്.

Previous article“സ്ഥിതിഗതികൾ ഇത്രയും രൂക്ഷമായതിനാൽ ഇറ്റാലിയൻ ലീഗ് ഉപേക്ഷിക്കണം”
Next articleഈ അവസ്ഥയിൽ ഒളിമ്പിക്സിന് ടീമിനെ അയക്കില്ല, ഉറച്ച തീരുമാനവുമായി കാനഡ