“സ്ഥിതിഗതികൾ ഇത്രയും രൂക്ഷമായതിനാൽ ഇറ്റാലിയൻ ലീഗ് ഉപേക്ഷിക്കണം”

ഈ വർഷം ഇനി ഇറ്റാലിയൻ ഫുട്ബോൾ ലീഗ് നടത്തരുത് ഇറ്റാലിയൻ ക്ലബായ ബ്രെഷയുടെ പ്രസിഡന്റ് മസിമോ സെലിനോ. ഇപ്പോൾ ഏപ്രിൽ 30 വരെ ലീഗ് റദ്ദാക്കിയിരിക്കുകയാണ്. എന്നാൽ ഈ സീസൺ തന്നെ നടത്തേണ്ടതില്ല എന്നാണ് മസിമോ പറയുന്നത്. ഇറ്റലിയിൽ അമ്പതിനായിരത്തിലധികം പേരാണ് കൊറോണ ബാധയേറ്റത്. ലോകത്ത് ഏറ്റവും കൂടുത കൊറോണ മരണവും ഇറ്റലിയിലാണ്.

ഈ സാഹചര്യങ്ങൾ കണക്കിൽ എടുത്ത് ലീഗ് ഉപേക്ഷിക്കണം എന്നാണ് ബ്രെഷയുടെ പ്രസിഡന്റ് പറയുന്നത്. ഇമി എപ്പോൾ കളിക്കാം എന്നതു തന്നെ ചിന്തിക്കാൻ പാടില്ല. ഈ സീസൺ ഇനി ഇല്ല. ഫുട്ബോളിനെ കുറിച്ചാണ് ഇപ്പോഴും ആൾക്കാർ ചിന്തിക്കുന്നത് എങ്കിൽ അവർ വൈറസിനേക്കാൾ കഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു. ഈ സീസണിൽ ഫുട്ബോൾ കളിക്കാനെ ആകില്ല എന്നും അദ്ദേഹം ആവർത്തിച്ചു പറഞ്ഞു.

Previous articleടോക്കിയോ ഒളിമ്പിക്സിന്റെ ഭാവി തീരുമാനിക്കാൻ നാലാഴ്ച
Next articleശമ്പളം വെട്ടികുറക്കാൻ തയ്യാറായി ബാഴ്സലോണ താരങ്ങൾ