മാത്യുസ് പെരേര ഇനി വെസ്റ്റ് ബ്രോമിന്റെ സ്വന്തം

- Advertisement -

വെസ്റ്റ് ബ്രോമിനെ പ്രീമിയർ ലീഗിലേക്ക് എത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ബ്രസീലിയൻ താരം മാത്യുസ് പെരേര വെസ്റ്റ് ബ്രോമിൽ സ്ഥിര കരാർ ഒപ്പുവെച്ചു. ഈ കഴിഞ്ഞ സീസണിൽ സ്പോർടിംസ് ലിസ്ബണിൽ നിന്ന് ലോണടിസ്ഥാനത്തിലായിരുന്നു പെരേര വെസ്റ്റ് ബ്രോമിൽ കളിച്ചിരുന്നത്. 24കാരനായ താരം ആദ്യ സീസണിൽ തന്നെ വെസ്റ്റ് ബ്രോമിന്റെ പ്ലയർ ഓഫ് ദി സീസൺ പുരസ്കാരം സ്വന്തമാക്കി.

ഈ സീസണിൽ 8 ഗോളുകളും 16 അസിസ്റ്റുമാണ് പെരേര സംഭാവന ചെയ്തത്. വെസ്റ്റ് ബ്രോ ആരാധകരുടെയും ഏറ്റവും പ്രിയപ്പെട്ട താരമായി പെരേര മാറി. സ്പോർടിംഗിന്റെ അക്കാദമിയിലൂടെ വളർന്ന താരമാണ്. 14ആം വയസ്സിൽ ആയിരുന്നു താരം സ്പോർടിംഗ് ലിസ്ബണിൽ എത്തുന്നത്‌. പ്രീമിയർ ലീഗിലും പെരേരയുടെ മികവ് കാണാൻ ആകുമെന്ന് വെസ്റ്റ് ബ്രോം ആരാധകർ വിശ്വസിക്കുന്നു.

Advertisement