ബെയ്‌ൽ റയലിന് പുറത്തേക്ക് തന്നെ, വിൽക്കാനുള്ള ശ്രമം തുടരുകയാണ് എന്ന് സിദാൻ

- Advertisement -

ഗരേത് ബെയ്‌ൽ റയൽ മാഡ്രിഡിന് പുറത്തേക്ക് എന്ന് ഉറപ്പിച്ച് പരിശീലകൻ സിനദിൻ സിദാൻ. ഇന്റർനാഷണൽ ചാമ്പ്യൻസ് കപ്പിൽ ബയേണിന് എതിരെയുള്ള മത്സര ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് സിദാൻ സൂപ്പർ താരത്തെ വിൽക്കാൻ ക്ലബ്ബ് ശ്രമം തുടരുകയാണെന്ന് അറിയിച്ചത്.

‘ഇന്നത്തെ മാച് ഡേ സ്‌കോടിൽ ബെയ്‌ൽ ഇല്ലാത്തതിന് കാരണം ക്ലബ്ബ് അയാളെ വിൽക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്, അത് എത്രയും പെട്ടെന്ന് നടക്കും എന്നാണ് പ്രതീക്ഷ. ഇരു പാർട്ടികൾക്കും അതാവും നല്ലത് ‘ എന്നാണ് സിദാൻ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്. തനിക്ക് ബെയ്‌ലിനെതിരെ വ്യക്തിപരമായി ഒരു പ്രശ്നവും ഇല്ലെന്നും ഫുട്‌ബോളിൽ ഇത്തരത്തിലുള്ള നടപടികൾ എടുക്കുക എന്നത് അനിവാര്യം ആണെന്നും സിദാൻ കൂട്ടി ചേർത്തു.

2013 ൽ 85 മില്യൺ പൗണ്ട് നൽകിയാണ് ടോട്ടൻഹാമിൽ നിന്ന് ബെയ്‌ലിനെ റയൽ മാഡ്രിഡ് വാങ്ങുന്നത്. തുടക്കത്തിൽ റയൽ ടീമിൽ സ്ഥിരം അംഗം ആയിരുന്നെങ്കിലും സിദാൻ പരിശീലകനായി വന്നതോടെ താരത്തിന് പലപ്പോഴും പകരക്കാരുടെ ബെഞ്ചിൽ ആയിരുന്നു സ്ഥാനം.

Advertisement