ഫിയൊറെന്റിന മിഡ്ഫീൽഡറെ റോമ സ്വന്തമാക്കി

- Advertisement -

ഇറ്റാലിയൻ ക്ലബായ ഫിയൊറെന്റിനയുടെ മധ്യനിര താരം ജോർദാൻ വെരെറ്റൗട്ടിനെ റോമ സ്വന്തമാക്കി. തുടക്കത്തിൽ ഒരു വർഷത്തെ ലോണിലും പിന്നീട് സ്ഥിരകരാറിൽ സ്വന്തമാക്കാനുമാണ് ധാരണയായത്. ലോൺ തുകയായി ഈ വർഷ ഒരു മില്യണും അടുത്ത വർഷം താരത്തെ വാങ്ങുമ്പോൾ 16 മില്യണും റോമ നൽകേണ്ടതുണ്ട്. 26കാരനായ താരം 5 വർഷത്തെ കരാർ ആകും റോമയുമായി ഒപ്പിവെക്കുക.

ഫ്രഞ്ച് താരമായ വെരെറ്റൗട്ട് അവസാന രണ്ടു സീസണുകളിലായി ഫിയറെന്റിനയ്ക്ക് വേണ്ടിയാണ് കളിക്കുന്നത്. മുമ്പ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ആസ്റ്റൺ വില്ലയുടെ താരമായിരുന്നു. ഫ്രഞ്ച് ക്ലബായ നാന്റെസിനു വേണ്ടിയും കളിച്ചിട്ടുണ്ട്. ഈ ട്രാൻസ്ഫർ മാർക്കറ്റിൽ ലിയോൺ അടക്കമുള്ള ക്ലബുകൾ വെരെറ്റൗട്ടിനായി രംഗത്തുണ്ടായിരുന്നു.

Advertisement