സാലറി ചലഞ്ച് അംഗീകരിച്ച് അത്ലെറ്റിക്കോ മാഡ്രിഡ് താരങ്ങൾ

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ലാ ലീഗയിൽ ബാഴ്സലോണക്ക് പിന്നാലെ മാതൃകയായി അത്ലെറ്റിക്കോ മാഡ്രിഡ് താരങ്ങൾ. ക്ലബ്ബിലെ 430ഓളം നോൺ പ്ലേയിംഗ് താരങ്ങൾക്ക് വേണ്ടി 70% ഓളം ശമ്പളം വേണ്ടന്ന് വെച്ച് അത്ലെറ്റിക്കോ മാഡ്രിഡ് താരങ്ങൾ. അത്ലെറ്റിക്കോ മാഡ്രിഡിന്റെ ഫസ്റ്റ് ടീമും ബി ടീമും വുമൺസ് ടീമും ടെക്നിക്കൽ സ്റ്റാഫുമാണ് 70 % സാലറി വേണ്ടന്ന് വെക്കാൻ തയ്യാറായത്.

കൊറോണ വൈറസ് ബാധയെ തുടർന്ന് സ്പെയിനിപ്പോൾ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. യൂറോപ്പിൽ കൊറോണ വൈറസ് മാർകമായി ബാധിച്ച രാജ്യങ്ങളിൽ ഒന്നാണ് സ്പെയിൻ. ഈ സീസണിൽ ലാ ലീഗ തിരച്ചെത്തുമോ എന്ന് തീരുമാനമാകതെയിരിക്കുന്നതിനിടയിലാണ് ക്ലബ്ബിലെ നോൺ പ്ലേയിംഗ് സ്റ്റാഫുകൾക്ക് സഹായമരമാകുന്ന നടപടിയുമായി ക്ലബ്ബ് രംഗത്തെതിയത്. താരങ്ങൾക്ക് പുറമേ മാനേജ്മെന്റ് കമ്മറ്റിയും തങ്ങളുടേതായ സംഭാവനകൾ നൽകും.