ഡിലിറ്റിനെയും കൗലിബലിയെയും ലക്ഷ്യമിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ്

ഡിഫൻസ് കൂടുതൽ ശക്തമാകകൻ വേണ്ടി പുതിയ സെന്റർ ബാക്കിനെ തേടുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇതിനായി ഇറ്റലിയിലേക്കാണ് യുണൈറ്റഡ് നോക്കുന്നത്. യുവന്റസിന്റെ യുവതാരമായ ഡിലിറ്റിനെയോ നാപോളിയുടെ കരുത്തുറ്റ സെന്റർ ബാക്ക് കൗലിബലിയെയോ സ്വന്തമാക്കാൻ ആകും എന്നാണ് യുണൈറ്റഡ് പ്രതീക്ഷിക്കുന്നത്.

ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻസ് ഏറെ മെച്ചപ്പെട്ടു എങ്കിലും മഗ്വയറിനൊപ്പം പങ്കാളിയായി എത്തുന്ന ലിൻഡെലോഫിന്റെ സ്ഥിരത പലപ്പോഴും ടീമിന് പ്രശ്നമാകുന്നുണ്ട്. യുവന്റസിൽ ആദ്യ സീസണിൽ ഉള്ള ഡിലിറ്റിനെ യുണൈറ്റഡിന് വിട്ടു നൽകാൻ യുവന്റസ് തയ്യാറാകൻ സാധ്യത ഇല്ലായെങ്കിലും ശ്രമിക്കാൻ തന്നെയാണ് യുണൈറ്റഡ് തീരുമാനം എന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങൾ പറയുന്നത്.

നാപോളിയുടെ സെന്റർ ബാക്കായ കൗലിബലിക്ക് വേണ്ടി നേരത്തെ തന്നെ യുണൈറ്റഡ് ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. വൻ തുക ആയിരുന്നു കൗലിബലിയെ യുണൈറ്റഡ് സ്വന്തമാക്കാതിരിക്കാൻ പലപ്പോഴും കാരണം.

Previous articleസാലറി ചലഞ്ച് അംഗീകരിച്ച് അത്ലെറ്റിക്കോ മാഡ്രിഡ് താരങ്ങൾ
Next articleടി20 ലോകകപ്പിന് 5 ആഴ്ച മുൻപ് ഐ.പി.എൽ നടത്തണമെന്ന് മുൻ ഇംഗ്ലണ്ട് താരം