“ഇപ്പോൾ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരാണ് ഹീറോ” – സോൾഷ്യാർ

ഫുട്ബോൾ താരങ്ങൾ ഒക്കെ ഹീറോ ആകുന്ന സമയമല്ല ഇതെന്നും ഇപ്പോൾ യഥാർത്ഥ ഹീറോസ് ആരോഗ്യ മേഖലയിൽ ഉള്ളവരാണെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാർ. ഫുട്ബോൾ ലോകത്ത് ഹീറോകൾ ആയി ഇരുന്നവരൊക്കെ ഈ സമയം യഥാർത്ഥ ഹീറോകളെ അനുമോദിക്കാനും അവർക്ക് പ്രചോദനം നൽകാനും ഉപയോഗിക്കണം എന്നും ഒലെ പറഞ്ഞു.

ട്രെയിനിങ്ങിലൂടെ താരങ്ങൾ ഒക്കെ അവരുടെ ഫിറ്റ്നെസ് സംരക്ഷിക്കുന്നുണ്ട് എന്നും സീസൺ പുനരാരംഭിക്കുമ്പോൾ എല്ലാവരും തയ്യാറായിരിക്കും എന്നും ഒലെ പറഞ്ഞു. ലോകം ഈ വൈറസിനെ വേഗത്തിൽ അതിജീവിക്കട്ടെ എന്നും ഒലെ കൂട്ടിച്ചേർത്തു.

Previous articleകൊറോണ വൈറസ് ബാധ: വിജയികളെ പ്രഖ്യാപിച്ച് സീസൺ അവസാനിപ്പിച്ച് ബെൽജിയം ലീഗ്
Next articleസാലറി ചലഞ്ച് അംഗീകരിച്ച് അത്ലെറ്റിക്കോ മാഡ്രിഡ് താരങ്ങൾ