മൂന്ന് മത്സരങ്ങൾക്ക് ശേഷം അത്ലറ്റിക്കോ മാഡ്രിഡിന് ഒരു ജയം

20211031 235211

സിമിയോണിയുടെ അത്ലറ്റിക്കോ മാഡ്രിഡ് അവസാനം വിജയവഴിയിൽ എത്തി. അവസാന മൂന്ന് മത്സരങ്ങളിൽ വിജയമില്ലാതിരുന്ന അത്ലറ്റിക്കോ മാഡ്രിഡ് ഇന്ന് റയൽ ബെറ്റിസിനെ തകർത്തു കൊണ്ടാണ് വിജയവഴിയിൽ തിരികെ എത്തിയത്. ഇന്ന് മെട്രൊപൊളിറ്റാന സ്റ്റേഡിയത്തിൽ നടന്ന മത്സരം എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് അത്ലറ്റിക്കോ മാഡ്രിഡ് വിജയിച്ചത്. ആദ്യ പകുതിയിൽ 26ആം മിനുട്ടിൽ കരാസ്കോ ആണ് അത്ലറ്റിക്കോക്ക് ലീഡ് നൽകിയത്.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ഹെർമോസോ ഗോൾ നേടി എങ്കിലും വാർ ഗോൾ നിഷേധിച്ചു. പിന്നാലെ ഒരു സെൽഫ് ഗോളിൽ അത്ലറ്റിക്കോ മാഡ്രിഡ് ലീഡ് ഇരട്ടിയാക്കി. അതിനു ശേഷം ജാവോ ഫെലിക്സിലൂടെ വിജയം ഉറപ്പിച്ച മൂന്നാം ഗോളും അത്ലറ്റിക്കോ മാഡ്രിഡ് നേടി. ഈ വിജയത്തോടെ ലീഗിൽ നാലാം സ്ഥാനത്തേക്ക് മുന്നേറി. 22 പോയിന്റാണ് അത്ലറ്റിക്കോ മാഡ്രിഡിന് ഉള്ളത്. ഒന്നമതുള്ള റയൽ മാഡ്രിഡിന് 24 പോയിന്റുമാണ്.

Previous articleസെമി സ്ഥാനം മറക്കാം, ഇന്ത്യയെ വീഴ്ത്തി ന്യൂസിലാണ്ട്
Next articleചുവപ്പ് കാർഡിലും പതറാതെ നാപോളിയുടെ അപരാജിത കുതിപ്പ്