സെമി സ്ഥാനം മറക്കാം, ഇന്ത്യയെ വീഴ്ത്തി ന്യൂസിലാണ്ട്

Daryllmitchell2

ടി20 ലോകകപ്പ് സെമി ഫൈനൽ സ്ഥാനം ഏറെക്കുറെ ഇന്ത്യയ്ക്ക് മറക്കാം. ഇന്ന് ഇന്ത്യ ന്യൂസിലാണ്ടിനോട് തോല്‍വിയേറ്റ് വാങ്ങിയതോടെ ഇനി ഇന്ത്യയുടെ സെമി പ്രവേശനം ഇന്ത്യയുടെ കൈകളിൽ അല്ല. ബാറ്റിംഗ് പരാജയപ്പെട്ട് 110/7 എന്ന സ്കോര്‍ മാത്രം നേടുവാന്‍ ഇന്ത്യയ്ക്ക് സാധിച്ചപ്പോള്‍ 14.3 ഓവറിൽ ഇന്ത്യന്‍ ബൗളിംഗിനെ നിഷ്പ്രഭമാക്കിയാണ് ന്യൂസിലാണ്ടിന്റെ 8 വിക്കറ്റ് വിജയം.

ഡാരിൽ മിച്ചൽ മിന്നും ഫോമിൽ ബാറ്റ് വീശിയാണ് ന്യൂസിലാണ്ട് വിജയം എളുപ്പമാക്കിയത്. 35 പന്തിൽ 49 റൺസാണ് മിച്ചൽ നേടിയത്. തന്റെ കന്നി ടി20 അര്‍ദ്ധ ശതകം താരത്തിന് ഒരു റൺസിന് നഷ്ടമാകുകയായിരുന്നു. മാര്‍ട്ടിന്‍ ഗപ്ടിൽ(20), കെയിന്‍ വില്യംസൺ(33*) എന്നിവരാണ് ന്യൂസിലാണ്ടിനായി റൺസ് കണ്ടെത്തിയ മറ്റു താരങ്ങള്‍.

ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റ് നേടി.

Previous article“വംശീയമായി അധിക്ഷേപിച്ചവർക്ക് വലിയ ശിക്ഷ ലഭിക്കണം” – വിനീഷ്യസ്
Next articleമൂന്ന് മത്സരങ്ങൾക്ക് ശേഷം അത്ലറ്റിക്കോ മാഡ്രിഡിന് ഒരു ജയം