ചുവപ്പ് കാർഡിലും പതറാതെ നാപോളിയുടെ അപരാജിത കുതിപ്പ്

20211101 031645

സീരി എയിലെ ഈ സീസണിലെ ഗംഭീര തുടക്കം നാപോളി ആഘോഷിക്കുകയാണ്. ഇന്ന് ഒരു വിജയം കൂടെ സ്വന്തമാക്കിയതോടെ അവർ സീരി എയിലെ അവരുടെ അപരാജിത കുതിപ്പ് 11 മത്സരങ്ങളിലേക്ക് നീട്ടി. ഇന്ന് എവേ മത്സരത്തിൽ സാലർനെറ്റെനയെ ആണ് നാപോളി പരാജയപ്പെടുത്തിയത്‌. രണ്ട് ടീമുകളും ചുവപ്പ് കാർഡ് കണ്ട മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു നാപോളിയുടെ വിജയം. രണ്ടാം പകുതിയിൽ 61ആം മിനുട്ടിൽ സിയെലെൻസ്കി ആണ് നാപോളിയുടെ വിജയ ഗോൾ നേടിയത്.

70ആം മിനുട്ടിൽ ഹോം ടീമിന്റെ കാസ്റ്റാനോസും 77ആം മിനുറ്റിൽ നാപോളിയുടെ കൗലിബലിയും ചുവപ്പ് കാർഡ് പുറത്തായി. ഈ വിജയത്തോടെ 31 പോയിന്റുമായി നാപോളി സീരി എയിൽ ഒന്നാമത് തന്നെ നിൽക്കുകയാൺ,

Previous articleമൂന്ന് മത്സരങ്ങൾക്ക് ശേഷം അത്ലറ്റിക്കോ മാഡ്രിഡിന് ഒരു ജയം
Next articleഇബ്രഹിമോവിച് തിളക്കത്തിൽ റോമയെ വീഴ്ത്തി എ സി മിലാന് വിജയം