അൻസു ഫതിക്ക് ഇന്ന് ശസ്ത്രക്രിയ

20201109 120709
Credit: Twitter
- Advertisement -

കഴിഞ്ഞ ദിവസം റയൽ ബെറ്റിസിനെതിരായ മത്സരത്തിനിടയിൽ പരിക്കേറ്റ അൻസു ഫതി ഇന്ന് ശസ്ത്രക്രിയക്ക് വിധേയനാകും. യുവ പ്രതിഭയായ അൻസുവിന്റെ മുട്ടിനായിരുന്നു കഴിഞ്ഞ ദിവസം പരിക്കേറ്റിരിക്കുന്നത്‌ അൻസുവിന് ശസ്ത്രക്രിയ വേണ്ടി വരും എന്ന് ക്ലബ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഡോക്ടർ റാമോൻ കുഗറ്റ് ആണ് ശസ്ത്രക്രിയക്ക് നേതൃത്വം നൽകുക‌.

ശസ്ത്രക്രിയ കഴിഞ്ഞാൽ മൂന്നു മുതൽ അഞ്ചു മാസം വരെ അൻസു ഫതിക്ക് വിശ്രമം വേണ്ടി വരും. ടീനേജ് താരത്തിന് ഈ സീസൺ ഗംഭീരമായായ് തുടങ്ങാൻ ആയിരുന്നു. ഇതുവരെ അഞ്ചു ഗോളുകളും രണ്ട് അസിസ്റ്റും അൻസു നേടിയിരുന്നു. ബാഴ്സക്കായി ഈ സീസണിൽ ഇതുവരെ ഏറ്റവും നന്നായി കളിച്ചതും അൻസുവായിരുന്നു. താരത്തിന്റെ അഭാവം ബാഴ്സലോണക്ക് വലിയ തിരിച്ചടി തന്നെയാകും.

Advertisement