മിച്ചൽ സ്റ്റാർക്ക് വീണ്ടും സിഡ്‌നി സിക്‌സേഴ്സിൽ

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ മിച്ചൽ സ്റ്റാർക്ക് 6 വർഷത്തെ ഇടവേളക്ക് ശേഷം വീണ്ടും ബിഗ് ബാഷ് ടീമായ സിഡ്‌നി സിക്‌സേഴ്സിൽ. ആറ് വർഷത്തെ ഇടവേളക്ക് ശേഷമാണ് മിച്ചൽ സ്റ്റാർക്ക് ബിഗ് ബാഷിൽ കളിക്കാൻ ഇറങ്ങുന്നത്. അതെ സമയം ഇന്ത്യക്കെതിരായ ടെസ്റ്റ് ടീമിൽ തിരഞ്ഞെടുക്കപെടുന്നതിന് അനുസരിച്ചാവും സ്റ്റാർക്ക് ബിഗ് ബാഷിൽ കളിക്കുന്ന കാര്യത്തിൽ തീരുമാനമാവുക. ജനുവരി 19നാണ് ഇന്ത്യയും ഓസ്ട്രേലിയയും തമ്മില്ലുള്ള പരമ്പര അവസാനിക്കുക.

പരമ്പരക്ക് തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ അവസാന മൂന്ന് ലീഗ് മത്സരങ്ങൾക്കും സീരീസ് ഫൈനൽസിനും മാത്രമാവും താരം ഉണ്ടാവുക. ബിഗ് ബാഷ് ലീഗിന്റെ പ്രഥമ സീസണിൽ സിഡ്‌നി സിക്സേഴ്സ് കിരീടം നേടിയപ്പോൾ സ്റ്റാർക് ടീമിന്റെ ഭാഗമായിരുന്നു. 2011 മുതൽ 2015 വരെ സിഡ്‌നി സിക്‌സേഴ്സിന് വേണ്ടി 10 മത്സരങ്ങൾ കളിച്ച സ്റ്റാർക്ക് 7.92 ഇക്കോണമി റേറ്റോടെ 20 വിക്കറ്റും താരം വീഴ്ത്തിയിട്ടുണ്ട്.