അൻസു ഫതിക്കു പരിക്ക്, ആശങ്കയിൽ ബാഴ്സലോണ

20211106 223702

സാവി പരിശീലകനായ സന്തോഷത്തിൽ നിൽക്കുക ആയിരുന്ന ബാഴ്സലോണക്ക് ഒരു സങ്കട വാർത്ത. അവരുടെ യുവതാരം അൻസു ഫതി പരിക്കേറ്റ് പുറത്തായിരിക്കുകയാണ്. ഇന്ന് സെൽറ്റ വിഗോയ്ക്ക് എതിരായ മത്സരത്തിന്റെ ആദ്യ പകുതിയിലാണ് അൻസുവിന് പരിക്കേറ്റത്. ഹാം സ്ട്രിങ് ഇഞ്ച്വറി ആണ്. അൻസു ഒരു മാസം എങ്കിലും പുറത്തിരിക്കും എന്നാണ് റിപ്പോർട്ടുകൾ. സ്പെയിനിനായുള്ള മത്സരങ്ങളും അൻസു ഫതിക്ക് നഷ്ടമാകും. ഒരു വർഷത്തോളം പരിക്കേറ്റ് പുറത്തായിരുന്ന അൻസു കഴിഞ്ഞ മാസം മാത്രമായിരുന്നു ബാഴ്സലോണയ്ക്ക് ഒപ്പം കളത്തിൽ തിരിച്ചെത്തിയത്.

ഇന്ന് പരിക്കേറ്റ് പുറത്ത് പോകുന്നതിന് മുമൊ അൻസു ബാഴ്സലോണക്കായി ഗോൾ നേടിയിരുന്നു. അൻസുവിന് മാത്രമല്ല എറിക് ഗാർസിയക്കും പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ഡെംബലെയ്ക്കും പരിക്കേറ്റിരുന്നു.

Previous articleഅവസരങ്ങൾ തുലച്ച ചെൽസിക്ക് ബേർൺലിയുടെ സമനില കൊട്ട്!!
Next articleപാലസിൽ വിയേര വിപ്ലവം തുടരുന്നു, വോൾവ്സിനെയും വീഴ്ത്തി പാലസ്