പാലസിൽ വിയേര വിപ്ലവം തുടരുന്നു, വോൾവ്സിനെയും വീഴ്ത്തി പാലസ്

Screenshot 20211106 223309

കഴിഞ്ഞ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ അട്ടിമറിച്ച ശേഷം മികച്ച ഫോമിലുള്ള വോൾവ്സിനെയും വീഴ്ത്തി പാട്രിക് വിയേരയുടെ ക്രിസ്റ്റൽ പാലസ്. സ്വന്തം മൈതാനത്ത് ഇത് വരെ പരാജയം അറിയാത്ത ലണ്ടൻ ക്ലബ് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് വോൾവ്സിനെ മറികടന്നത്. മത്സരത്തിൽ 60 ശതമാനം സമയവും പന്ത് കൈവശം വച്ച പാലസ് 12 ഷോട്ടുകളും ഉതിർത്തു. മികച്ച ആക്രമണ ഫുട്‌ബോൾ കളിച്ച പാലസിന് പക്ഷെ ഗോൾ നേടാൻ രണ്ടാം പകുതിയുടെ 61 മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. ജെയിംസ് മക്വർത്തറിന്റെ പാസിൽ നിന്നു മികച്ച ഒരു ഷോട്ടിലൂടെ വിൽഫ്രെയ്‌ഡ് സാഹയാണ് പാലസിന് ആദ്യ ഗോൾ സമ്മാനിച്ചത്.

ആദ്യം ഓഫ് സൈഡ് ആയി വിളിച്ച ഗോൾ വാറിലൂടെയാണ് അനുവദിക്കപ്പെട്ടത്. ഗോൾ നേടിയ ശേഷവും പാലസ് മുന്നേറ്റങ്ങൾ ആണ് കാണാൻ ആയത്. ഇതിന്റെ ഫലം ആയിരുന്നു 78 മത്തെ മിനിറ്റിൽ കൊണോർ ഗാലഗർ നേടിയ രണ്ടാം ഗോൾ. ചെൽസിയിൽ നിന്നു വായ്പ അടിസ്ഥാനത്തിൽ കളിക്കുന്ന താരത്തിന്റെ സീസണിലെ ലീഗിലെ നാലാം ഗോൾ ആയിരുന്നു ഇത്. തുടർച്ചയായ രണ്ടാം കളിയിലാണ് ഇരു താരങ്ങളും പാലസിന് ആയി ഗോൾ നേടുന്നത്. ഇടക്ക് മൗട്ടീന്യോയുടെ ഫ്രീകിക്ക് രക്ഷിച്ച പാലസ് ഗോൾ കീപ്പർ പാലസ് ജയം ഉറപ്പിക്കുക ആയിരുന്നു. ജയത്തോടെ ലീഗിൽ ഒമ്പതാം സ്ഥാനത്ത് എത്താൻ പാലസിന് ആയി. തോൽവി വഴങ്ങിയെങ്കിലും ലീഗിൽ എട്ടാം സ്ഥാനത്ത് ആണ് വോൾവ്സ് ഇപ്പോൾ.

Previous articleഅൻസു ഫതിക്കു പരിക്ക്, ആശങ്കയിൽ ബാഴ്സലോണ
Next articleഹോ എന്റെ ബാഴ്സ!!! മൂന്ന് ഗോൾ ലീഡ് തുലച്ച് നാഥനില്ലാ ബാഴ്സലോണ