അൻസു ഫതിക്ക് പരിക്ക്

- Advertisement -

ബാഴ്സലോണയുടെ യുവതാരം അൻസു ഫതിക്ക് പരിക്ക്. കഴിഞ്ഞ ദിവസം പരിശീലനത്തിന് ഇടയിലാണ് അൻസു ഫറ്റിക്ക് പരിക്കേറ്റത്. താരം ഇപ്പോൾ പരിശീലനത്തിന് ഇറങ്ങുന്നുണ്ട് എങ്കിലും ടീമൊനൊപ്പം അല്ല പരിശീലനം നടത്തുന്നറ്റ്ജ്. മുട്ടിനാണ് പരിക്ക്. സാരമുള്ള പരിക്ക് ആണോ എന്ന് കൂടുതൽ പരിശോധനകൾക്ക് ശേഷം മാത്രമെ വ്യക്തമാവുകയുള്ളൂ‌. എന്തായാലും സീസൺ പുനരാരംഭിക്കുമ്പോൾ അൻസു ബാഴ്സലോണക്ക് ഒപ്പം ഉണ്ടാകില്ല.

ജൂൺ 11നാണ് ലാലിഗയിൽ മത്സരങ്ങൾ പുനരാരംഭിക്കുന്നത്. ചുരുങ്ങിയത് രണ്ടാഴ്ച എങ്കിലും ഫതി പുറത്തിരിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ലീഗിൽ ഒന്നാമത് ഉള്ള ബാഴ്സലോണ കിരീടം ഉറപ്പിക്കാം എന്ന പ്രതീക്ഷയിലാണ്. സുവാരസ് പരിക്ക് മാറി തിരിച്ച് എത്തിയതിനാൽ ഫതിയുടെ അഭാവം വലിയ രീതിയിൽ ബാഴ്സലോണയെ ബാധിക്കില്ല.

Advertisement