ഗോളുകൾ ജോർജ്ജ് ഫ്ലോയിഡിന് സമർപ്പിച്ച് ബുണ്ടസ് ലീഗ താരങ്ങൾ

- Advertisement -

ഇന്ന് നടന്ന ബുണ്ടസ്ലീഗ മത്സരങ്ങളിൽ പ്രമുഖ താരങ്ങൾ ഒക്കെ അവരുടെ ഗോളുകൾ അമേരിക്കയിൽ പോലീസ് ഭീകരതയ്ക്ക് ഇരയായ ജോർജ്ജ് ഫ്ലോയിഡിന് സമർപ്പിച്ചു. ഡോർട്മുണ്ടിന്റെ താരങ്ങളായ ഹകീമിയും സാഞ്ചോയും അവർ ഗോളുകൾ നേടിയപ്പോൾ ജേഴ്സിക്ക് അകത്ത് ഏഴുതിയ ജസ്റ്റിസ് ഫോർ ജോർജ്ജ് ഫ്ലോയിഫ് സന്ദേശം ലോകത്തിന് മുന്നിൽ വെച്ചു.

ബൊറൂസിഗ ഗ്ലാഡ്ബാച് താരം തുറാമും ജോർജ്ജ് ഫ്ലോയിഡിനാണ് തന്റെ ഗോൾ സമർപ്പിച്ചത്. ജോർജ്ജ് ഫ്ലോയിഡിന്റെ ഓർമ്മയിൽ മുട്ടുകുത്തി ആയിരുന്നു തുറാമിന്റെ പ്രതിഷേധം. അമേരിക്കയിൽ പോലീസ് മുട്ടു കൊണ്ട് കഴുത്ത് ഞെരിച്ചായിരുന്നു ജോർജ്ജ് ഫ്ലോയിഡിനെ കൊലപ്പെടുത്തിയത്. ഇതിൽ അമേരിക്കയിൽ പ്രതിഷേധങ്ങൾ ആളിക്കത്തുകയാണ്. ഈ പ്രതിഷേധങ്ങൾക്ക് പിന്തുണയായി കൂടിയാണ് താരങ്ങൾ രംഗത്ത് എത്തിയത്.

Advertisement