ആൽബയും ബുസ്കെറ്റ്സും വേതനം കുറച്ചു സഹായിച്ചു, അഗ്വേറോ ബാഴ്സ സ്ക്വാഡിൽ എത്തി

Img 20210901 011331

ബാഴ്സലോണയുടെ ക്യാപ്റ്റന്മാരായ ബുസ്കെറ്റ്സും ജോർദി ആൽബയും അവരുടെ വേതനം കുറക്കാൻ തീരുമാനിച്ചതായി ക്ലബ് അറിയിച്ചു. 50%ത്തോളം വേതനം കുറക്കാൻ ഇരു താരങ്ങളും സമ്മതിച്ചതായാണ് റിപ്പോർട്ടുകൾ. ബാഴ്സലോണയിലെ സാമ്പത്തിക പ്രതിസന്ധി തീർക്കാനായി നേരത്തെ ക്യാപ്റ്റൻ പികെ തന്റെ വേതനം വെട്ടികുറച്ചിരുന്നു. പികെ വേതനം കുറച്ചത് കൊണ്ടായിരുന്നു ബാഴ്സലോണക്ക് ഡിപായെയും ഗാർസിയയെയും ലാലിഗയിൽ രജിസ്റ്റർ ചെയ്യാൻ ആയത്.

ഇപ്പോൾ ഇവർ രണ്ടു പേരും വേതനം കുറച്ചതോടെ സെർജിയോ അഗ്വേറോയെയും സ്ക്വാഡിൽ ചേർക്കാൻ ബാഴ്സലോണക്ക് ആയി. മറ്റൊരു ക്യാപ്റ്റൻ ആയ സെർജി റൊബേർടോയും വേതനം കുറക്കാൻ തയ്യാറാണ്. ബാഴ്സലോണയുടെ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് താരങ്ങൾ വേതനം കുറക്കേണ്ട അവസ്ഥയിൽ ക്ലബിനെ എത്തിച്ചത്.

Previous articleആദിൽ ഖാൻ ഇനി ഈസ്റ്റ് ബംഗാൾ താരം
Next articleഇന്ത്യ നേപ്പാൾ സൗഹൃദ മത്സരങ്ങൾ ഫേസ്ബുക്ക് വഴി കാണാം