ഇന്ത്യ നേപ്പാൾ സൗഹൃദ മത്സരങ്ങൾ ഫേസ്ബുക്ക് വഴി കാണാം

20210901 012125

ഇന്ത്യൻ ഫുട്ബോൾ ടീമും നേപ്പാളുമായുള്ള സൗഹൃദ മത്സരങ്ങൾ തത്സമയം കാണാം. രണ്ട് മത്സരങ്ങളും ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ഫേസ്ബുക്ക് പേജിലൂടെ തത്സമയം കാണാം എന്ന് എ ഐ എഫ് എഫ് അറിയിച്ചു സെപ്റ്റംബർ 2, 5 തീയതികളിൽ ആകും മത്സരം. രണ്ട് മത്സരങ്ങളും വൈകിട്ട് 5.15ന് ആരംഭിക്കും.

നേപ്പാളിലെ കാഠ്മണ്ഡുവിലെ ദശരഥ് സ്റ്റേഡിയം കളിക്ക് ആതിഥേയത്വം വഹിക്കും. ഈ മത്സരങ്ങൾക്ക് മുന്നോടിയായി 25 അംഗം ടീം ഇന്ത്യ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയും നേപ്പാളും സാഫ് കപ്പിനായുള്ള ഒരുക്കത്തിലാണ്. ഈ സൗഹൃദ മത്സരങ്ങൾ സാഫ് കപ്പിനായി ഒരുങ്ങാൻ സഹായിക്കും എന്ന് ഇന്ത്യ കരുതുന്നു. നേപ്പാളിൽ 2015ൽ ആണ് ഇന്ത്യ അവസാനം ഫുട്ബോൾ കളിച്ചത്. അന്ന് ഇന്ത്യ നേപ്പാളുമായി ഗോൾ രഹിത സമനില വഴങ്ങിയിരുന്നു.

Previous articleആൽബയും ബുസ്കെറ്റ്സും വേതനം കുറച്ചു സഹായിച്ചു, അഗ്വേറോ ബാഴ്സ സ്ക്വാഡിൽ എത്തി
Next articleഅമർജിത് എഫ് സി ഗോവ വിട്ട് ഈസ്റ്റ് ബംഗാളിൽ