ആദിൽ ഖാൻ ഇനി ഈസ്റ്റ് ബംഗാൾ താരം

Img 20210901 005808

ഗോവൻ സ്വദേശിയായ ആദിൽ ഖാൻ ഇനി ഈസ്റ്റ് ബംഗാളിൽ കളിക്കും. കൊൽക്കത്തൻ ക്ലബായ ഈസ്റ്റ് ബംഗാൾ ആണ് ആദിലിനെ സൈൻ ചെയ്തിരിക്കുന്നത്. ഹൈദരബാദ് എഫ് സിയിൽ ആയിരുന്നു താരം കളിച്ചു കൊണ്ടിരുന്നത്. അവിടെ അവസരങ്ങൾ കുറഞ്ഞതാണ് ഈ മാറ്റത്തിന് കാരണം. ഒരു സീസൺ നീണ്ട ലോണിൽ ആകും താരം ഈസ്റ്റ് ബംഗാളിൽ കളിക്കുന്നത്.

2017 മുതൽ പൂനെ സിറ്റിയുടെയും അതിനു ശേഷം ഹൈദരബാദ് എഫ് സിയുടെയും ഡിഫൻസിലും മധ്യനരയിലും ഒക്കെ ആയി ആദിൽ തിളങ്ങിയിരുന്നു. ഐ എസ് എല്ലിൽ മുമ്പ് ഡെൽഹി ഡൈനാമോസിനു വേണ്ടിയും കളിച്ചിട്ടുണ്ട്.

Previous articleഗ്രീസ്മൻ അത്ലറ്റിക്കോയിൽ, സൗൾ ചെൽസിയിൽ, പ്രശ്‌നങ്ങൾ മറികടന്ന് വലിയ ട്രാൻസ്ഫറുകൾ പൂർത്തിയായി
Next articleആൽബയും ബുസ്കെറ്റ്സും വേതനം കുറച്ചു സഹായിച്ചു, അഗ്വേറോ ബാഴ്സ സ്ക്വാഡിൽ എത്തി