ജൂനിയർ ഫുട്ബോൾ, കോഴിക്കോടും സെമി ഫൈനലിൽ

- Advertisement -

മലപ്പുറത്ത് നടക്കുന്ന 45ആമത് സംസ്ഥാന ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഗ്രൂപ്പ് സിയിൽ നിന്ന് കോഴിക്കോട് സെമിമി ഫൈനലിലേക്ക് കടന്നു. ഇന്ന് രാവിലെ നടന്ന മത്സരത്തിൽ തൃശ്ശൂരിനെ തകർത്ത് കൊണ്ടായിരുന്നു കോഴിക്കോടിന്റെ സെമി പ്രവേശനം. എതിരില്ലാത്ത നാലു ഗോളുകൾക്കാണ് കോഴിക്കോട് വിജയിച്ചത്.

കോഴിക്കോടിനു വേണ്ടി മുഹമ്മദ് അജ്സൽ ഇന്ന് ഹാട്രിക്ക് നേടി. ആദ്യ മത്സരത്തിൽ പത്തനംതിട്ടയ്ക്ക് എതിരെയും അജ്സൽ ഹാട്രിക്ക് നേടിയിരുന്നു. അജ്സലിനെ കൂടാതെ ഇന്ന് ജാസിം ജബ്ബാറും കോഴിക്കോടിനായി ഗോൾ നേടി. നാളെ നടക്കുന്ന സെമിയിൽ തിരുവനന്തപുരത്തെ ആകും കോഴിക്കോട് നേരിടുക.

Advertisement