ജൂനിയർ ഫുട്ബോൾ, മലപ്പുറം സെമി ഫൈനലിൽ

- Advertisement -

മലപ്പുറത്ത് നടക്കുന്ന 45ആമത് സംസ്ഥാന ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഗ്രൂപ്പ് ഡിയിൽ നിന്ന് ആതിഥേയരായ മലപ്പുറം ഫൈനലിൽ. ഇന്ന് രാവിലെ നടന്ന മത്സരത്തിൽ പാലക്കാടും മലപ്പുറവും ഏറ്റുമുട്ടിയപ്പോൾ ഗോൾ രഹിത സമനില ആയിരുന്നു പിറന്നത്. ഇതോടെ ഇരു ടീമുകൾക്കും നാലു പോയന്റ് വീതമായി. മെച്ചപ്പെട്ട ഗോൾ ഡിഫറൻസ് മലപ്പുറത്തെ ഗ്രൂപ്പ് ചാമ്പ്യന്മാരാക്കി സെമിയിൽ എത്തിക്കുകയായിരുന്നു‌.

നേരത്തെ പാലക്കാടും മലപ്പുറവും ആദ്യ മത്സരത്തിൽ ആലപ്പുഴയെ തോൽപ്പിച്ചിരുന്നു‌. നാളെ നടക്കുന്ന സെമിയിൽ എറണാകുളത്തെ ആകും മലപ്പുറം നേരിടുക. മറ്റൊരു സെമിയിൽ തിരുവനന്തപുരം കോഴിക്കോടിനെയും നേരിടും.

Advertisement