ഇന്ത്യക്ക് ആശ്വസിക്കാം, രോഹിത് ശർമ്മ കളിക്കും

- Advertisement -

ബംഗ്ലാദേശിനെ നേരിടാനൊരുങ്ങുന്ന ഇന്ത്യൻ ടീമിന് ആശ്വാസ വാർത്ത. ഡൽഹിയിൽ നടക്കുന്ന ബംഗ്ലാദേശിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ കളിക്കും. മത്സരത്തിന് മുൻപ് പരിശീലനത്തിനിടെ താരത്തിന് പരിക്കേറ്റത് ഇന്ത്യൻ ക്യാമ്പിൽ ആശങ്ക സൃഷ്ടിച്ചിരുന്നു. തുടർന്ന് പരിശീലനം പൂർത്തിയാകാതെ രോഹിത് ശർമ്മ മടങ്ങുകയും ചെയ്തിരുന്നു.

എന്നാൽ രോഹിത് ശർമയുടെ പരിക്ക് ഗുരുതരമല്ലെന്നും താരം ബംഗ്ലാദേശിനെതിരെ കളിക്കുമെന്നാണ് പുറത്തുവരുന്ന വാർത്തകൾ. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ അഭാവത്തിൽ രോഹിത് ശർമ്മയാണ് ബംഗ്ലാദേശിനെതിരെ ഇന്ത്യൻ ടീമിനെ നയിക്കുന്നത്. ലോകകപ്പിലും തുടർന്ന് നടന്ന ദക്ഷിണാഫ്രിക്കൻ പരമ്പരയിലും മികച്ച ഫോമിലുള്ള രോഹിത് ശർമ്മയാണ് വിരാട് കോഹ്‌ലിയുടെ അഭാവത്തിൽ ഇന്ത്യൻ ബാറ്റിങ്ങിന്റെ  നെടുംതൂൺ.

Advertisement