ഛേത്രിക്ക് പകരം യുവതാരം കോമൽ തട്ടാൽ ഇന്ത്യൻ ടീമിൽ

- Advertisement -

ജോർദാനെതിരായ സൗഹൃദ മത്സരത്തിനായുള്ള ഇന്ത്യൻ ടീമിൽ യുവതാരം കോമൽ തട്ടാൽ ഇടം പിടിച്ചു. പരിക്കേറ്റ് പുറത്തായ സുനിൽ ഛേത്രിക്ക് പകരക്കാരനായാണ് കോമലിന് കോൺസ്റ്റന്റൈൻ ടീമിൽ എടുത്തത്. ഈ സീസണിൽ ഇതുവർവ് എ ടി കെ കൊൽക്കത്തയ്ക്കായി നടത്തിയ തകർപ്പൻ പ്രകടനമാണ് കോമലിന് ഇന്ത്യൻ ടീമിൽ ഇടം നേടിക്കൊടുത്തത്. 18കാരനായ കോമൽ കഴിഞ്ഞ വർഷം നടന്ന അണ്ടർ 17 ലോകകപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് കളിച്ചിരുന്നു.

ആ അണ്ടർ 17 ടീമിൽ നിന്ന് ഇന്ത്യൻ സീനിയർ ടീമിൽ എത്തുന്ന ആദ്യ താരം എന്ന നേട്ടവും കോമൽ ഇതോടെ സ്വന്തമാക്കി. എ ടി കെ സ്റ്റീവ് കോപ്പൽ താരത്തിന് കൂടുതൽ അവസരങ്ങൾ നൽകിയതാണ് താരത്തെ തേടി ഈ അവസരം വരാനുള്ള കാരണം. ഈ സീസണിൽ 340 മിനുട്ടുകളോളം കോമൽ തട്ടാൽ എ ടി കെയ്ക്കായി കളിച്ചു. ഒരു ഐ എസ് എൽ ഗോളും കോമൽ നേടിയിരുന്നു. ബെംഗളൂരുവിനെതിരെ ആയിരുന്നു ആ ഗോൾ പിറന്നത്.

നവംബർ 17നാണ് ജോർദാനുമായുള്ള ഇന്ത്യയുടെ മത്സരം‌

Advertisement